തെരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യസഭാ സീറ്റ് ഒഴിവ്: കേരളത്തിലേതുള്‍പ്പെടെ രണ്ടു സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്
പോസ്റ്റഡ് ഓണ്‍:
30 JUL 2020 11:58AM by PIB Thiruvananthpuram
കേരളത്തിലേതുള്‍പ്പെടെ രണ്ടു രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും നടക്കും.
ശ്രീ. എം.പി. വീരേന്ദ്ര കുമാര്‍ അന്തരിച്ച ഒഴിവിലേക്കാണു കേരളത്തില്‍ തെരഞ്ഞെടുപ്പ്. ശ്രീ. ബേനി പ്രസാദ് വര്‍മയുടെ നിര്യാണത്തെത്തുടര്‍ന്നു ഉത്തര്‍പ്രദേശിലും തെരഞ്ഞെടുപ്പ് നടക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
2020 ഓഗസ്റ്റ് 13 ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 14 നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 ആണ്. ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.
കോവിഡ് 19 മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
***
( റിലീസ് ഐ.ഡി: 1642281)
സന്ദര്‍ശക കൗണ്ടര്‍ : 192