ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
രാജ്യത്തെ മരണനിരക്ക് 2.28 ശതമാനമായി കുറഞ്ഞു
രോഗമുക്തരുടെ എണ്ണം 9 ലക്ഷം കടന്നു
തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 ത്തിനു മുകളില്‍
Posted On:
27 JUL 2020 1:23PM by PIB Thiruvananthpuram
ഊര്‍ജ്ജിതമായ പരിശോധനയിലൂടെയും ഫലപ്രദമായ ചികിത്സയിലൂടെയും രാജ്യത്തെ കോവിഡ് 19 രോഗികളില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. രോഗം നേരത്തെ കണ്ടെത്തി, ക്വാറന്റൈന്‍ ചെയ്തും മറ്റു നടപടികള്‍ സ്വീകരിച്ചും കേന്ദ്ര- സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകള്‍ നടത്തിയ കൂട്ടായ പരിശ്രമത്തിലൂടെയാണ് മരണനിരക്കു കുറയ്ക്കാനായതും രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കാനായതും.
രാജ്യത്തെ കോവിഡ് മരണനിരക്ക് കുറഞ്ഞ് നിലവില്‍ 2.28% ആയി. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 31,991 കോവിഡ് രോഗികളാണ് സുഖംപ്രാപിച്ചത്. ആകെ രോഗമുക്തര്‍ 9 ലക്ഷം കവിഞ്ഞു. നിലവില്‍ 9,17,567 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 64% ആണ്.
രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇന്നത്തെ കണക്കനുസരിച്ച് 4,85,114 ആണ്. രോഗമുക്തരുടെ എണ്ണം നിലവിലുള്ള കേസുകളേക്കാള്‍ 4,32,453 അധികമാണ്. ആശുപത്രികളിലും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വൈദ്യസഹായം ഉറപ്പാക്കുന്നുമുണ്ട്.
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
****
(Release ID: 1641566)
Visitor Counter : 246
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu