ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യ-റഷ്യ സംയുക്ത ഗവേഷണ-വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും രാജ്യാന്തര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനും ശാസ്ത്ര-സാങ്കേതിക വകുപ്പ് 15 കോടി രൂപ അനുവദിച്ചു

Posted On: 24 JUL 2020 12:14PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 24, 2020


ഇന്ത്യ റഷ്യ സംയുക്ത സാങ്കേതികവിദ്യ നിർണ്ണയത്തിനും വാണിജ്യ പരിപാടികൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്ക് (Joint Technology Assessment and Accelerated CommercializationProgramme) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് തുടക്കം കുറിച്ചുഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി-ഫിക്കിയും (FICCI) റഷ്യയുടെ ഫൗണ്ടേഷൻ ഫോർ അസിസ്റ്റൻസ് ടു സ്മാൾ ഇന്നവേറ്റീവ് എന്റർപ്രൈസസുമായി (FASIE) ചേർന്നാണ് പരിപാടി നടപ്പാക്കുകഇന്ത്യയിലെയും റഷ്യയിലെയും ശാസ്ത്രസാങ്കേതിക വിഭാഗങ്ങൾ നയിക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾസ്റ്റാർട്ടപ്പുകൾ എന്നിവയെ ബന്ധിപ്പിക്കുന്നതിനും സംയുക്ത സാങ്കേതികവിദ്യാ വികസന പ്രവർത്തനത്തിനുരാജ്യാന്തര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തലിനും  പദ്ധതി ലക്ഷ്യമിടുന്നു.

ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഇന്ത്യ റഷ്യ സംയുക്ത ബൗദ്ധിക സാമ്പത്തിക സ്രോതസ്സുകൾ പ്രയോജനപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യ അധിഷ്ഠിതമായ നൂതന ആശയങ്ങളും സംരംഭങ്ങളും ആണ് ഇരുരാജ്യങ്ങളുടെയും മുൻഗണന എന്നും  വർഷം റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ ഇതൊരു പ്രധാന അജണ്ട ആകും എന്നും റഷ്യയിലെ ഇന്ത്യൻ അംബാസഡർ ശ്രീ ഡിബി. വെങ്കടേഷ് വർമ്മ അഭിപ്രായപ്പെട്ടു. 



ഒരു വർഷം വീതമുള്ള രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും പരമാവധി അഞ്ച് പ്രോജക്ടുകൾക്ക് ധനസഹായം നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രധാന മേഖലകൾ, .ടി, .സി.റ്റി, ആരോഗ്യം, ഔഷധം, പുനരുപയോഗ ഊർജം, ആൾട്ടർനേറ്റീവ് ടെക്നോളജി, ജൈവസാങ്കേതികവിദ്യ,റോബോട്ടിക്സ്, ഡ്രോൺസ് എന്നിവയിലാണ് പ്രോജക്റ്റുകൾ ക്ഷണിക്കുന്നത്. ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് വേണ്ടി ഫിക്കിയാണ് ഇന്ത്യയിൽ പരിപാടി നടപ്പാക്കുന്നത്.  



രണ്ടു വർഷത്തെ കാലയളവിൽ 10 ഇന്ത്യൻ ചെറുകിട ഇടത്തരം സംരംഭങ്ങൾ/സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പ്രോജക്ടുകൾക്ക് ശാസ്ത്ര സാങ്കേതിക മന്ത്രാലയം 15 അഞ്ചു കോടി രൂപ ധനസഹായം നൽകും. സമാനമായി റഷ്യൻ പ്രോജക്ടുകൾക്ക് എഫ്..എസ്.. ധനസഹായം നൽകും. ഇന്ത്യയിലെയും റഷ്യയിലെയും കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ്/എസ്.എം.. കളുടെ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകൾക്ക് ഭാഗികമായ പൊതു ധനസഹായം സ്വീകരിക്കാനും കഴിയും. പ്രോജക്ടുകൾക്ക് ആവശ്യമായ വിഭവസമാഹരണം, വിദഗ്ധോപദേശം എന്നിവയും ലഭ്യമാക്കുന്നതാണ്.



സംയുക്ത പങ്കാളിത്ത പ്രോജക്ട്, സാങ്കേതികവിദ്യ കൈമാറ്റം/ഉപയോഗപ്പെടുത്തൽ എന്നീ രണ്ട് വലിയ വിഭാഗങ്ങളിലായി പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആദ്യഘട്ടത്തിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2020 സെപ്റ്റംബർ 30 ആണ്. ഇതിനായി www.indiarussiainnovate.org  എന്ന പോർട്ടലും രൂപീകരിച്ചിട്ടുണ്ട്.


(Release ID: 1640931) Visitor Counter : 188