വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം

സോറം മെഗാ ഫുഡ് പാർക്ക് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 20 JUL 2020 3:46PM by PIB Thiruvananthpuram

 

5000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്‍കുകയും 25,000 കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുകയും ചെയ്യുന്ന മിസോറമിലെ സോറം മെഗാ ഫുഡ് പാര്‍ക്കിന്റെ വെര്‍ച്വല്‍ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നിര്‍വ്വഹിച്ചു. മിസോറമിലെ ആദ്യ മെഗാ ഫുഡ് പാര്‍ക്കായ ഇവിടുത്തെ

യൂണിറ്റുകളില്‍ സ്ഥാപിക്കുന്ന ആധുനിക ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൃഷിക്കാര്‍ക്കും സംസ്‌കരണ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. 

 

കൊലാസിബ് ജില്ലയിലെ ഈ മെഗാ പാർക്ക് ഭക്ഷ്യസംസ്കരണ മേഖലയിൽ വളര്‍ച്ചയ്ക്ക് വഴി വയ്ക്കുന്നതാണെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം 88 സമാന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായും ശ്രീമതി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു. ഇതിൽ 41 എണ്ണം ഇതിനകം തന്നെ സ്ഥാപിച്ചതായും അവർ അറിയിച്ചു.  കേന്ദ്ര ഗവൺമെൻറ് കഴിഞ്ഞ 6 വർഷത്തിനിടെ വടക്കു കിഴക്കൻ മേഖലയിൽ 1000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അനുവദിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി.

മേഖലയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും പദ്ധതി സഹായിക്കുമെന്ന് വടക്കുകിഴക്കൻ മേഖല വികസന വകുപ്പ് സഹമന്ത്രി ശ്രീ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ സംസ്കരണ സഹമന്ത്രി ശ്രീ. രാമേശ്വര്‍ തെളി,  സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ  തുടങ്ങിയവര്‍ വിർച്വൽ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

****


(रिलीज़ आईडी: 1639931) आगंतुक पटल : 238
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Manipuri , Punjabi , Tamil , Telugu