ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് നിലവിൽ കോവിഡ്   ചികിത്സയിലുള്ളത് 3,58,692 പേര്‍

Posted On: 18 JUL 2020 2:18PM by PIB Thiruvananthpuram


കോവിഡ്  പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ്  രോഗികളുടെ  എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ്  ചികിത്സയിലുള്ളവരുടെ എണ്ണം 3,58,692 ആണ്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 6,53,750 ആയി വർദ്ധിച്ചു.  നിലവിൽ രോഗമുള്ളവരുടെയും രോഗമുക്തി നേടിയവരുടെയും എണ്ണത്തിലുള്ള വ്യത്യാസം ക്രമാനുഗതമായി വർദ്ധിക്കുകയാണ്. ഈ വ്യത്യാസം ഇന്ന് 2,95,058 ആണ്. വീടുകളിലോ ആശുപത്രികളിലോ  ചികിത്സയിലുള്ള 3,58,692 പേർക്കും ആരോഗ്യപരിചരണം ഉറപ്പാക്കുന്നുണ്ട്.

കേന്ദ്ര-സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളുടെ സംയോജിത നടപടികളാണ്  കോവിഡ് മഹാമാരിയുടെ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രം എല്ലാവിധ പിന്തുണയും നൽകി വരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന പ്രദേശങ്ങളിൽ വിദഗ്ധ സംഘത്തെ കേന്ദ്രം അയക്കുന്നുണ്ട്. ബീഹാർ  ഗവൺമെന്റിന്റെ  കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കാൻ കേന്ദ്ര സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ ലവ്  അഗർവാൾ,  എൻ. സി. ഡി. സി.  ഡയറക്ടർ ഡോ.എസ്. കെ. സിംഗ്,  ന്യൂഡൽഹി  എയിംസിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നീരജ് നിശ്ചൽ എന്നിവരാണ് സംഘത്തിലുള്ളത്. സംഘം നാളെ ബീഹാറിൽ എത്തിച്ചേരും.

വീടുകൾ തോറുമുള്ള സർവ്വേ, നിശ്ചിത ചുറ്റളവിൽ നിയന്ത്രണ പ്രവർത്തനങ്ങൾ,  സമ്പർക്കത്തിൽ ഉള്ളവരെ യഥാസമയം കണ്ടെത്തൽ, കണ്ടെയ്ൻമെന്റ്, ബഫർ സോണുകളിലെ  നിരീക്ഷണം,  ഗുരുതര രോഗങ്ങൾക്ക് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് പ്രധാന പ്രതിരോധ പ്രവർത്തന മാർഗങ്ങൾ. ആശുപത്രി സൗകര്യങ്ങൾ തുടർച്ചയായി വർദ്ധിപ്പിക്കുന്നതും രോഗമുക്തി നിരക്ക് ഉയരാൻ  സഹായിക്കുന്നു.  

കഴിഞ്ഞ 24 മണിക്കൂറിൽ 17, 994 പേരാണ് കോവിഡ് രോഗ മുക്തരായത്. രോഗമുക്തി നിരക്ക് ഇപ്പോൾ 63 ശതമാനം ആണ്.

ഐ സി എം ആർ ന്റെ പുതിയ പരിശോധന നയമനുസരിച്ച് എല്ലാ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കും കോവിഡ്  പരിശോധനയ്ക്കായി  നിർദ്ദേശിക്കാവുന്നതാണ്.ആർ. റ്റി. പി. സി. ആർ , റാപ്പിഡ് ആന്റിജൻ പോയിന്റ് ഓഫ്
കെയർ, ട്രൂ നാറ്റ്, സി ബി നാറ്റ്  പരിശോധനകൾ  എന്നിവ ആകെ പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിന് സഹായകമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 3,61,024 സാമ്പിളുകളാണ് പരിശോധിച്ചത്.ആകെ നടത്തിയ 1,34,33,742 പരിശോധനകൾ രാജ്യത്തെ  ദശലക്ഷം പേരിലെ പരിശോധന നിരക്ക് 9734.6 ആയി വർധിപ്പിച്ചു.

സ്വന്തമായി കോവിഡ്  കെയർ സെന്റർ കേന്ദ്രങ്ങൾ തുറക്കാൻ ആഗ്രഹമുള്ള റസിഡൻഷ്യൽ സൊസൈറ്റികൾ,  റസിഡൻഷ്യൽ അസോസിയേഷനുകൾ, സർക്കാർ ഇതര സംഘടനകൾ എന്നിവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഇതുസംബന്ധിച്ച വിവരങ്ങൾ https://www.mohfw.gov.in/pdf/CovidCareFacilityinGatedcomplexes.pdf ൽ ലഭ്യമാണ്. റെസിഡൻഷ്യൽ കോംപ്ലക്സുകൾ പാലിക്കേണ്ട  കോവിഡ് -19 മായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും മന്ത്രാലയം പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക് https://www.mohfw.gov.in/pdf/AdvisoryforRWAsonCOVID19.pdf   എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്: https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.

***


(Release ID: 1639633) Visitor Counter : 251