ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 പുതിയ വിവരങ്ങള്‍
Posted On:
17 JUL 2020 6:11PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ്മുക്തി നേടിയത് 6.35 ലക്ഷത്തിലേറെപ്പേര്‍; രോഗമുക്തിനിരക്ക് 63.33 ശതമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത് 23,000ത്തോളം പേര്‍
ന്യൂഡൽഹി, 17 ജൂലൈ 2020
'ടെസ്റ്റ്, ട്രെയ്‌സ്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി രാജ്യത്ത് കോവിഡ് പരിശോധനകൾ ദിനംപ്രതി വര്‍ധിക്കുകയാണ്. രോഗമുക്തി നിരക്കും വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,942 പേരാണ് രോഗമുക്തരായത്. 63.33 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 6,35,756 പേര്‍ക്കാണ് രോഗം ഭേദമായത്.
പരിശോധനകളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. മൂന്നുലക്ഷത്തിലേറെ സാമ്പിളുകളാണ് പ്രതിദിനം പരിശോധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,228 സാമ്പിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,30,72,718 ആയി. ദശലക്ഷത്തില്‍ 9473 എന്ന നിരക്കിലാണിപ്പോള്‍ പരിശോധനകള്‍.
ജനുവരിയില്‍ ഒരു ലാബായിരുന്നു പരിശോധനയ്ക്കായുണ്ടായിരുന്നത്. പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1224 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 880 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 364 ഉം ആണ്.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 638 (സര്‍ക്കാര്‍: 372 + സ്വകാര്യമേഖല: 246)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 504 (സര്‍ക്കാര്‍: 452 + സ്വകാര്യമേഖല: 52)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 102 (സര്‍ക്കാര്‍: 36 + സ്വകാര്യം: 66)
കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1639410)
Visitor Counter : 174