കൃഷി മന്ത്രാലയം
കഴിഞ്ഞ വർഷത്തേക്കാൾ 21.2 ശതമാനം അധികം പ്രദേശത്ത് ഖാരിഫ് വിളകൾ വിതച്ചു
Posted On:
17 JUL 2020 4:03PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 17, 2020
2020 ജൂലൈ 17 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 691. 86 ലക്ഷം ഹെക്ടർ പ്രദേശത്ത് ഖാരീഫ് വിളകൾ വിതച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 570.86 ലക്ഷം ഹെക്ടർ പ്രദേശത്തായിരുന്നു വിളകൾ വിതച്ചിരുന്നത്. 21.20 % വർധനയാണ് വിസ്തൃതിയിൽ രേഖപ്പെടുത്തിയത്.
ഖരീഫ് വിളകൾ കൃഷിയിറക്കിയതുമായി ബന്ധപ്പെട്ട കണക്കുകൾ:
· ഈ വർഷം 168.47 ലക്ഷം ഹെക്ടർ പ്രദേശത്ത് കർഷകർ നെല്ല് വിതച്ചു. കഴിഞ്ഞ വർഷം ഇത് 142.06 ലക്ഷം ഹെക്ടർ ആയിരുന്നു.18.59 ശതമാനം വർധനയാണ് നെൽകൃഷി പ്രദേശത്ത് ഉണ്ടായത്
· പയറു വർഗ വിളകൾ ഇത്തവണ 81.66 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ കൃഷി ചെയ്തിട്ടുണ്ട്. 61.70 ലക്ഷം ഹെക്ടർ എന്ന കഴിഞ്ഞവർഷത്തെ കണക്കിനെക്കാൾ 32.35% വർധന.
· ഈ വർഷം ധാന്യങ്ങൾ115.60 ലക്ഷം ഹെക്ടർ പ്രദേശത്താണ് വിതച്ചത്. കഴിഞ്ഞവർഷം ഇത് 103.00 ലക്ഷം ഹെക്ടർ ആയിരുന്നു. 12.23 % വർധനയാണ് ഉണ്ടായത്.
· എണ്ണക്കുരുക്കൾ കഴിഞ്ഞവർഷത്തെ 110.09 ലക്ഷം ഹെക്ടറിനേക്കാൾ 40.75 % പ്രദേശത്ത് ഇപ്രാവശ്യം കൂടുതലായി വിതച്ചിട്ടുണ്ട്. 154. 95 ലക്ഷം ഹെക്ടർ പ്രദേശത്താണ് എണ്ണക്കുരുക്കൾ വിതച്ചത്.
· കരിമ്പ് 51.29 ലക്ഷം ഹെക്ടർ പ്രദേശത്ത് കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 50.82 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്തിരുന്നു. 0.92% ർധന ഈ വർഷം രേഖപ്പെടുത്തി.
· പരുത്തി കൃഷിയിൽ കഴിഞ്ഞ തവണത്തേക്കാൾ വിസ്തൃതിയിൽ 17.28 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 96.35 ലക്ഷം ഹെക്ടർ ആയിരുന്നത് ഇത്തവണ 113.01 ലക്ഷം ഹെക്ടറായി.
· ഈ വർഷം 6.88 ലക്ഷം ഹെക്ടർ പ്രദേശത്താണ് ചണം-മേസ്‌ഥ കൃഷി ചെയ്തത്. കഴിഞ്ഞ തവണത്തേക്കാൾ 0.70 ശതമാനം വർധന രേഖപ്പെടുത്തി. 6.84 ലക്ഷം ഹെക്ടർ പ്രദേശത്താണ് കഴിഞ്ഞ തവണ ചണം-മേസ്‌ഥ കൃഷി ചെയ്തിട്ടുള്ളത്.
കോവിഡ്-19 മൂലമുണ്ടായ പ്രതിസന്ധി ഖാരിഫ് കൃഷി പ്രദേശത്തിന്റെ വിസ്തൃതി വർധനയെ ബാധിച്ചിട്ടില്ല എന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സദർശിക്കുക:http://pibphoto.nic.in/documents/rlink/2020/jul/p202071701.pdf
(Release ID: 1639399)
Visitor Counter : 262