കൃഷി മന്ത്രാലയം

2020 ലെ ഖാരിഫ് സീസൺ മുൻനിർത്തി കർഷകർ പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ അംഗമാകുന്നത് സജീവമായി നടന്നു വരുന്നു

Posted On: 17 JUL 2020 1:18PM by PIB Thiruvananthpuram

 

2020 ലെ ഖാരിഫ് സീസണിലേക്ക് പ്രധാൻ മന്ത്രി ഫസൽ ബിമ യോജനയിൽ (പി.എം.എഫ്.ബി.വൈ) കർഷകരെ അംഗമാക്കുന്നത് രാജ്യത്തെ വിവിധ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ വ്യാപകമായി നടന്നു വരുന്നു. പ്രീമിയം തുക മാത്രം അടച്ച് എല്ലാ കർഷകർക്കും സൗജന്യമായി പ്രവേശനം ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.

കർഷകർക്ക്, അവർ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകൾ ഇൻഷ്വർ തുകയുടെ 2%പ്രീമിയം അടച്ചും, വാണിജ്യ വിളകളും തോട്ടവിളകളും ഇൻഷ്വർ തുകയുടെ 5%പ്രീമിയം അടച്ചും ഇൻഷ്വർ ചെയ്യാവുന്നതാണ്. ബാക്കിയുള്ള പ്രീമിയം തുക കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും സബ്സിഡിയായി നൽകും. ചില സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ 2020 ഖാരിഫ് സീസണിലെ വിളകൾ ഇൻഷ്വർ ചെയ്യാനുള്ള അവസാന തീയതിയായി 2020ജൂലൈ 31 ആണ് നിശ്ചയിച്ചിരിക്കുന്നത്.

പി‌.എം.‌എഫ്.‌ബി‌.വൈ.യിൽ ചേരാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ വീഡിയോ സന്ദേശത്തിലൂടെ എല്ലാ കർഷകരോടും അഭ്യർത്ഥന നടത്തുകയും, പ്രകൃതി ദുരന്തങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിളനാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തിൽ നിന്ന് സ്വയം പരിരക്ഷ നേടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. (കർഷകർക്കുള്ള മന്ത്രിയുടെ സന്ദേശത്തിന്റെ പൂർണ്ണ രൂപം പി.ഐ.ബി.- യുടെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്: https://youtu.be/b9LooMrHdEk)

വിളവെടുപ്പിനു മുമ്പും ശേഷവുമുള്ള കാലയളവിലും കൃഷി ചെയ്യുന്ന സമയത്തുടനീളവുമുള്ള വിളനാശത്തിന് ഈ പദ്ധതി സംരക്ഷണം ഉറപ്പാക്കുന്നു. ഇതിനുപുറമെ പ്രകൃതിദുരന്തങ്ങൾക്കെതിരെയും കൃഷിയിടത്തിലുള്ള വിളവെടുത്തിട്ടില്ലാത്ത വിളകൾക്കും സമഗ്രമായ സംരക്ഷണം ഉറപ്പാക്കുന്നു.

2020 ഖാരിഫ് സീസൺ മുതൽ എല്ലാ കർഷകർക്ക് പദ്ധതിയിൽ സ്വമേധയാ ചേരാവുന്നതാണ്. 

പി‌.എം.‌എഫ്‌.ബി‌.വൈ.യിൽ ചേരാൻ ആഗ്രഹിക്കുന്ന കർഷകർ അടുത്തുള്ള ബാങ്ക്, പ്രാഥമിക കാർഷിക വായ്‌പ സംഘം, പൊതുജന സേവന കേന്ദ്രങ്ങൾ (കോമൺ സർവീസ് സെന്റർ), വില്ലേജ് ലെവൽ എന്റർപ്രണർ (വി‌.എൽ.‌ഇ.),കൃഷി വകുപ്പിന്റെ ഓഫീസ്, ഇൻഷുറൻസ് കമ്പനി പ്രതിനിധി എന്നിവരിലൂടെയോ നാഷണൽ ക്രോപ്‌ ഇൻഷുറൻസ് പോർട്ടലായ (എൻ.സി.ഐ.പി.) www.pmfby.gov.in  ലിലൂടെ ഓൺലൈനായോ ക്രോപ്പ് ഇൻഷുറൻസ് ആപ്പ് വഴിയോ (https://play.google.com/store/apps/details?id=in.farmguide.farmerapp.central)ബന്ധപ്പെടണം.

****



(Release ID: 1639355) Visitor Counter : 230