വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു; 


തിരുവനന്തപുരം മേഖലയക്ക്  ഏറ്റവും ഉയർന്ന വിജയശതമാനം

Posted On: 15 JUL 2020 3:36PM by PIB Thiruvananthpuram

 

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.28 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല  മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ മേഖല 98.95 ശതമാനത്തോടെ രണ്ടാമതും ബംഗളൂരു 98.23 ശതമാനം വിജയശതമാനവുമായി മൂന്നാം സ്ഥാനത്തുമാണ്‌. ആകെ 18, 73,015 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അതിൽ 17, 13,121 വിദ്യാർത്ഥികൾ പാസായി. ഈ വർഷത്തെ ആകെ വിജയശതമാനം 91.46 ആണ്.

കൂടുതൽ വിവരങ്ങൾ ഇപ്രകാരം:

മേഖല–- വിജയശതമാനം
1. തിരുവനന്തപുരം–- 99.28
2. ചെന്നൈ –- 98.95
3. ബംഗളൂരു –-98.23
4. പുനെ–- 98.05
5. അജ്‌മീർ–- 96.93
6. പഞ്ച്‌കുള–-94.31
7. ഭുവനേശ്വർ–- 93.20
8. ഭോപാൽ –-92.86
9. ചണ്ഡീഗഡ്‌–- 91.83
10. പട്‌ന–- 90.69
11. ഡെറാഡൂൺ–- 89.72
12.പ്രയാഗ്‌രാജ്‌–- 89.12
13. നോയ്‌ഡ–- 87.51
14. ഡൽഹി വെസ്‌റ്റ്‌–- 85.96
15. ഡൽഹി ഈസ്‌റ്റ്‌–-  85.79
16. ഗുവാഹത്തി–- 79.12

വിശദവിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1638740

**



(Release ID: 1638781) Visitor Counter : 143