ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍: ഒരു ദിവസം ദശലക്ഷത്തില്‍ 140 പേരെ പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

Posted On: 15 JUL 2020 12:59PM by PIB Thiruvananthpuram



ഇന്ത്യയിലെ 22 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ ഇതിനകം നടത്തുന്നത് ദിവസം ദശലക്ഷത്തില്‍ 140 പരിശോധനയിലേറെ

പരിശോധനയുടെ എണ്ണം ദശലക്ഷംപേരില്‍ 8994 കടന്നു

ന്യൂഡല്‍ഹി, 15 ജൂലൈ 2020

''കോവിഡ് -19 ന്റെ സന്ദര്‍ഭത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിനുള്ള പൊതുജനാരോഗ്യ മാനദണ്ഡം'' എന്ന മാര്‍ഗനിര്‍ദേശപത്രിക പുറത്തിറക്കിയ ലോകാരോഗ്യസംഘടന രോഗം സംശയിക്കുന്നവരുടെ കാര്യത്തില്‍ സമഗ്രമായ നിരീക്ഷണം നടത്താന്‍ നിര്‍േദ്ദശിച്ചു. ഒരു രാജ്യത്ത് ദശലക്ഷംപേരില്‍ പ്രതിദിനം 140 പരിശോധനകള്‍ നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. എന്നാല്‍ ഇതിനോടകം തന്നെ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്ത് 22 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ഇതിനകം ദശലക്ഷത്തില്‍ പ്രതിദിനം 140ലേറെ പരിശോധനകള്‍ നടത്തുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ ഉപദേശങ്ങള്‍ പരിഗണിച്ച് നിരന്തരം സംസ്ഥാനങ്ങളുമായി/കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട് പരിശോധനാശേഷി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ലാബുകളുടെ എണ്ണം 1223 ആയി വര്‍ധിപ്പിച്ചു. ഗവണ്‍മെന്റ് മേഖലയിലെ ലാബുകളുടെ എണ്ണം 865 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 358 ഉം ആണ്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 633 (ഗവണ്‍മെന്റ്: 391  + സ്വകാര്യമേഖല: 242)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 491 (ഗവണ്‍മെന്റ: 439 + സ്വകാര്യമേഖല: 52)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 99 (ഗവണ്‍മെന്റ: 35 + സ്വകാര്യം: 64)

രാജ്യത്ത് പരിശോധനകളുടെയും പരിശോധനാശേഷിയുടെയും വേഗത ദിനംപ്രതി വര്‍ധിക്കുകയാണ്. 2020 ജനുവരിയില്‍ രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഒരു ലാബാണുണ്ടായിരുന്നത്. മാര്‍ച്ചോടെ അത് 121 ആയും ഇപ്പോഴത് 1223 ആയും വര്‍ധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,20,161   സാമ്പിളാണ് പരിശോധിച്ചത്. രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 1,24,12,664 ആയി. ദശലക്ഷത്തില്‍ പരിശോധനയുടെ നിരക്ക് 8994.7 എണ്ണമായി. ജൂലൈ 14ന് 3.2 ലക്ഷത്തിലേറെ പരിശോധനയാണ് ഒറ്റദിവസം നടത്തിയത്.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


(Release ID: 1638757) Visitor Counter : 567