ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രതിസന്ധിയെ അവസരമാക്കി മാറ്റുക - കോവിഡ് 19 പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ആസ്ട്രേലിയന്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Posted On: 14 JUL 2020 2:42PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 14, 2020

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹര്ഷ് വര്ധന്‍, ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ശ്രീ ഗ്രിഗറി ആന്ഡ്രൂ ഹണ്ടുമായി ആരോഗ്യമേഖലയിലെ ഉഭയകക്ഷി സഹകരണത്തെപ്പറ്റി ഇന്ന് ഡിജിറ്റല്‍ ചര്ച്ച നടത്തി.

ആരോഗ്യംഔഷധം എന്നീ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയും ആസ്ട്രേലിയയും 2017 ഏപ്രില്‍ 10 ന് കരാറില്‍ ഒപ്പുവച്ചിരുന്നു.

ഇരു രാഷ്ട്രങ്ങളും ഇനിയും ഒരുമിച്ചു പ്രവര്ത്തിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കിയ ഡോ ഹര്ഷ് വര്ധന്‍, വികസിത രാജ്യങ്ങളില്‍ വച്ച് ഏറ്റവും മികച്ച ആരോഗ്യസംവിധാനമുള്ള രാജ്യങ്ങളിൽ ഒന്നാണ് ആസ്ട്രേലിയയെന്ന് അഭിപ്രായപ്പെട്ടുഇന്ത്യയിലെ ഏറ്റവും വേഗതയില്‍ വളരുന്ന മേഖലയാണ് ആരോഗ്യമെന്നുംഅടുത്ത 10 വര്ഷത്തില്‍  മേഖല 275 ബില്യണ്‍ ഡോളര്‍ വളര്ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞുഇന്ത്യയുടെ പരമ്പരാഗത സമഗ്ര ആരോഗ്യ സംവിധാനമായ ആയുര്വേദവും യോഗയുംഓസ്ട്രേലിയന്‍ ജനതയ്ക്കിടയിലെ അമിതവണ്ണവും അനുബന്ധരോഗങ്ങളും കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഡോ ഹര്ഷവര്ധന്‍ പറഞ്ഞു.

ലോകത്തെ 60% ഔഷധങ്ങളും വില കുറഞ്ഞ ജനറിക് മരുന്നുകളും വിതരണം ചെയ്യുന്നതിൽ ഇന്ത്യയ്ക്കുള്ള വലിയ പങ്കിനെആസ്ട്രേലിയന്‍ ആരോഗ്യമന്ത്രി എടുത്തു പറഞ്ഞുജീനോമിക്സ്സ്റ്റെം സെൽ സാങ്കേതികവിദ്യ എന്നിവയിലൂടെ അപൂര്വ്വ രോഗങ്ങള്ക്കുള്ള പുതിയ മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളില്‍, ഇന്ത്യയ്ക്ക്ആസ്ട്രേലിയയെ എങ്ങനെ സഹായിക്കാനാകുമെന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു.

കോവിഡ് മഹാമാരി പ്രതിരോധ പ്രവര്ത്തനങ്ങളിലും ചികിത്സയിലും ഇന്ത്യയുടെ ആരോഗ്യ സേവന സമൂഹത്തിന്റെ പങ്ക് വ്യക്തമാക്കിയ ഡോ ഹര്ഷവര്ധന്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫ്ഗവേഷകര്‍ എന്നിവരുടെ സേവനം എടുത്തു പറഞ്ഞുപുതിയ മരുന്ന് കണ്ടുപിടിക്കുന്നതിനും നിലവില്‍ മറ്റു രോഗങ്ങള്ക്കായുള്ള മരുന്ന് ഫലപ്രദമായി കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇവർ നടത്തി വരുന്നുണ്ട്ഗവേഷകര്‍, കോവിഡ് വൈറസിനെ വേര്തിരിച്ച് അതിന്റെ ജനിതക ഘടന പഠനവിധേയമാക്കുന്നുമുണ്ട്ഇന്ത്യയിലെ ഔഷധ നിര്മ്മാതാക്കളാണ് 140 രാജ്യങ്ങളിലേയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയയ്ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതെന്ന് ഡോ ഹര്ഷ് വര്ധന്‍ പറഞ്ഞു.

 

ആരോഗ്യംമറ്റ് പൊതുതാല്പര്യമുള്ള  വിഷയങ്ങള്‍ എന്നിവയില്‍ തുടര്ന്നും ഒരുമിച്ച് പ്രവര്ത്തിക്കാന്‍ ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ തീരുമാനിച്ചു.

Press Information Bureau,

(Release ID: 1638542) Visitor Counter : 192