ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കൊവിഡ് -19: പുതിയ വിവരങ്ങള്‍

Posted On: 11 JUL 2020 4:51PM by PIB Thiruvananthpuram

 

കൊവിഡ് -19 ക്ലിനിക്കല്‍ മാനേജ്‌മെന്റ് നയത്തിലെ പൊതുശ്രദ്ധ

ന്യൂഡല്‍ഹി, 2020 ജൂലൈ 11

ഇതുവരെ ചികില്‍സ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ കൊവിഡ് ചികിത്സയുടെ സമീപനം പ്രധാനമായും രോഗലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന പരിചരണമാണ്. നല്ല ജലാംശം നിലനിര്‍ത്തുകയും അത്യാവശ്യമാണ്. ലക്ഷണങ്ങളുടെ കാഠിന്യത്തെ അടിസ്ഥാനമാക്കി, കൊവിഡ്-19 നെ മൂന്നു ഗ്രൂപ്പുകളായി തിരിക്കാം: മൃദുവായത്, തീവ്രമല്ലാത്തത്, രൂക്ഷം. ചികിത്സ കണ്ടെത്താത്ത സാഹചര്യത്തില്‍,  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ വിവരിച്ചിരിക്കുന്നതുപോലെ മൃദുവായതും തീവ്രമല്ലാത്തതും തീവ്രവുമായ കേസുകള്‍ക്കു പരിചരണ ചികിത്സയുടെ നിലവാരം ഏറ്റവും ഫലപ്രദമാണ് എന്നാണ് 2020 ജൂലൈ 10നു സംസ്ഥാനങ്ങളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലും അന്നുതന്നെ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മികച്ച കോവിഡ് പ്രതിരോധപ്രവര്‍ത്തനം എന്ന വിഷയത്തില്‍ നടന്ന വെര്‍ച്വല്‍ മീറ്റിംഗിലും ഐസിഎംആറും ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) വ്യക്തമാക്കിയത്.

തീവ്രമല്ലാത്തതും തീവ്രവുമായ കേസുകള്‍ക്ക്, ആവശ്യത്തിന് ഓക്‌സിജന്‍ പിന്തുണ, ആന്റി കോഗ്യുലന്റുകളുടെ ഉചിതമായതും സമയബന്ധിതവുമായ നടപ്പാക്കല്‍, പ്രോട്ടോക്കോള്‍ അനുസരിച്ച് വ്യാപകമായി ലഭ്യമായതും വിലകുറഞ്ഞതുമായ കോര്‍ട്ടികോ സ്റ്റീറോയിഡുകള്‍ എന്നിവ കൊവിഡ് 19 ചികില്‍സയുടെ മുഖ്യധാരയായി കണക്കാക്കാം. മൊത്തം കേസുകളുടെ 80% വരുന്ന തീവ്രമല്ലാത്ത കേസുകളില്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (HCQ) ശുപാര്‍ശ ചെയ്തിട്ടുണ്ട്. പരിചരണ ചികിത്സാ തന്ത്രങ്ങളുടെ നിലവാരം നല്ല ഫലങ്ങള്‍ നല്‍കുന്നു.

കൊവിഡ് 19നു ഫലപ്രദമായ ചികിത്സ തേടുന്നത് പ്രധാന ക്ലിനിക്കല്‍ മാനേജുമെന്റ് പ്രോട്ടോക്കോളിന്റെ ഭാഗമല്ലാത്ത നിരവധി മരുന്നുകളുടെ പുനര്‍നിര്‍മ്മാണത്തിനും കാരണമായിട്ടുണ്ട്, എന്നാല്‍ അവയെ ''പരിശോധനാ ചികിത്സകള്‍'' എന്ന നിലയിലാണ് കാണുന്നത്.  ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിനു മുമ്പ് രോഗിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് തീരുമാനിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തില്‍ രോഗികളുടെ നിര്‍ദ്ദിഷ്ട ഉപഗ്രൂപ്പുകളില്‍ ഇവ ഉപയോഗിക്കാന്‍ കഴിയും.  ഈ മരുന്നുകള്‍ ഇപ്പോഴും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകരിച്ചിട്ടില്ല, മാത്രമല്ല കൊവിഡ്-19 നായി നിയന്ത്രിത അടിയന്തര ഉപയോഗത്തിന് മാത്രമേ അനുമതിയുള്ളൂ. അഭികാമ്യമല്ലാത്ത സാഹചര്യങ്ങളില്‍ വിവേചനരഹിതമായ ഉപയോഗമോ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം വരുത്തിയേക്കാം എന്നാണ് സംസ്ഥാനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളായ മെഡിക്കല്‍ കോളേജ് ആശുപത്രികളെയും ഐസിഎംആര്‍, എയിംസ് എന്നിവ ഓര്‍മ്മപ്പെടുത്തുന്നത്. തീവ്രമല്ലാത്തതും തീവ്രവുമായ കേസുകളില്‍ ഉപയോഗിക്കുമ്പോള്‍ ചികില്‍സ മെച്ചപ്പെടുത്തലിനുള്ള സമയം കുറയുമെന്ന് റെംഡെസിവിറിന്റെ ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നുവെന്നും സംസ്ഥാനങ്ങളോട് പറഞ്ഞു. മരണനിരക്ക് കുറക്കുന്ന കാര്യത്തില്‍ ഇതുകൊണ്ട് ഒരു മെച്ചവും ഉണ്ടായിട്ടില്ല.  കരള്‍, വൃക്ക എന്നിവയുടെ പരുക്ക് ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അതീവ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതുണ്ട്.  അതുപോലെ, ടോസിലിസുമാബിന്റെ പഠനങ്ങള്‍ മരണനിരക്ക് കുറയ്ക്കുന്നതില്‍ ഒരു ഗുണവും കാണിച്ചിട്ടില്ല.  കഠിനമായ അവസ്ഥയിലുള്ള രോഗികള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ അവരുടെ ശരിയായ അറിവും സമ്മതവും ആവശ്യമാണ്. മയക്കുമരുന്നിന്റെ സ്വഭാവം ഉള്ളതിനാല്‍ വ്യാപക ഉപയോഗം നിരുത്സാഹപ്പെടുത്തണം.
എല്ലാ 'പരിശോധനാ ചികിത്സകളും' ശരിയായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളില്‍ മാത്രമേ നടത്താവൂ, അവിടെ രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയും, അങ്ങനെ സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.  ഓക്‌സിജന്‍ തെറാപ്പി (ഉയര്‍ന്ന ഫ്‌ളോ നാസല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെ), വ്യാപകമായി ലഭിക്കുന്നതും വിലകുറഞ്ഞതുമായ സ്റ്റിറോയിഡുകള്‍ ആന്റി-കോഗുലന്റുകളുടെ ഉചിതവും സമയബന്ധിതവുമായ നടപ്പാക്കല്‍, മാനസികം ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പിന്തുണാ പരിചരണം, രോഗികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ആരോഗ്യ കൗണ്‍സിലിംഗ്, മുമ്പുണ്ടായിരുന്ന രോഗത്തെ നിയന്ത്രിക്കല്‍, രോഗലക്ഷണങ്ങള്‍ പരിഹരിക്കല്‍ എന്നിവയില്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധ തുടരണമെന്ന് ഐസിഎംആര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു.
****



(Release ID: 1638043) Visitor Counter : 257