നിതി ആയോഗ്‌

നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ രാജ്യവ്യാപകമായി സ്കൂൾ വിദ്യാർത്ഥികൾക്കായി എ.ടി.‌എൽ. (അടൽ ടിങ്കറിംഗ് ലാബ്സ് ) ആപ്പ് ഡെവലപ്മെൻറ് മൊഡ്യൂൾ  ആരംഭിച്ചു. 

Posted On: 11 JUL 2020 4:58PM by PIB Thiruvananthpuram

 

 

 
ന്യൂഡൽഹി , ജൂലൈ 11, 2020

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ആത്മ നിർഭർ ഭാരത് അഭിയാനു കീഴിൽ തദ്ദേശീയമായ മൊബൈൽ ആപ്പുകൾ വികസിപ്പിക്കുന്നതിനുള്ള  പുതുസംരംഭകത്വ  അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള  പ്രധാന ചുവടുവയ്പ്പായി  നീതി ആയോഗിന്റെ  അടൽ ഇന്നൊവേഷൻ മിഷൻ (എ‌.ഐ‌.എം.), രാജ്യമെമ്പാടുമുള്ള സ്കൂൾ കുട്ടികൾക്കായി. 'എ.ടി‌.എൽ. (അടൽ ടിങ്കറിംഗ് ലാബ്സ്  ) ആപ്പ് ഡെവലപ്മെൻറ് മൊഡ്യൂൾ' ആരംഭിച്ചു.

 സ്കൂൾ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരെ ആപ്ലിക്കേഷൻ ഉപയോക്താക്കളിൽ നിന്ന് ആപ്പ് നിർമ്മാതാക്കളാക്കി മാറ്റുന്നതിനുമാണ്, അടൽ ഇന്നൊവേഷൻ മിഷന്റെ കീഴിലുള്ള  അടൽ ടിങ്കറിംഗ് ലാബ്സ് സംരംഭവും,  പുതുസംരംഭക രംഗത്തെ  തദ്ദേശീയ സ്ഥാപനമായ  പ്ലെസ്മോയുമായി ചേർന്ന്, എ.ടി‌.എൽ. ആപ്പ് ഡെവലപ്മെൻറ് മൊഡ്യൂളുകൾ ആരംഭിച്ചത്.

കോവിഡ് -19 മഹാമാരി ദൈനംദിന ജീവിതത്തിൽ  സൃഷ്ടിച്ച ആഘാതങ്ങൾ   സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടക്കുന്നതിൽ ഈ മൊഡ്യൂളുകൾ നിർണായക പങ്കു വഹിക്കുമെന്ന് നീതി  ആയോഗ് സി.ഇ.ഒ.ശ്രീ അമിതാഭ് കാന്ത് പറഞ്ഞു.

“നമ്മുടെ  പ്രധാനമന്ത്രി സാങ്കേതികവിദ്യ ഉപയോഗിക്കാനും സ്വയം പര്യാപ്‌തരാകാൻ നൂതന കണ്ടുപിടുത്തങ്ങൾക്കും പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ്.ചെറുപ്പത്തിൽത്തന്നെ. സാങ്കേതിക അറിവുകൾ  നേടുന്നതും അടുത്ത തലമുറയിലെ സാങ്കേതിക രംഗത്തെ നേതൃത്വം ഏറ്റെടുക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതും നിർണായകമാണ്.  ഇന്ത്യയിലെ യുവമനസ്സുകളായ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്കായി അടൽ ഇന്നോവേഷൻമിഷ ന്റെ  അടൽ ടിങ്കറിംഗ് ലാബ് സംരംഭത്തിൽ  എ.ടി‌.എൽ..ആപ്പ് ഡെവലപ്മെൻറ് മൊഡ്യൂൾ നീതി ആയോഗ് സമാരംഭിച്ചതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എ.ടി.‌എൽ.ആപ്പ് ഡെവലപ്‌മെന്റ് മൊഡ്യൂൾ ഒരു സൗജന്യ ഓൺലൈൻ കോഴ്‌സാണ്. 6 പ്രൊജക്റ്റ്  അധിഷ്ഠിത പഠന മൊഡ്യൂളുകളിലൂടെയും ഓൺലൈൻ പഠന പ്രവർത്തനങ്ങളിലൂടെയും യുവജനങ്ങൾക്ക്‌  വിവിധ ഇന്ത്യൻ ഭാഷകളിൽ മൊബൈൽ അപ്ലിക്കേഷനുകൾ നിർമ്മിക്കാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും കഴിയും.

കൂടാതെ സ്കൂൾ അധ്യാപകരിൽ ആപ്ലിക്കേഷൻ വികസനത്തിനുള്ള കഴിവുകളും വിവേകവും വളർത്തിയെടുക്കുന്നതിന്  അടൽ ഇന്നൊവേഷൻ മിഷന്റെ അപ്ലിക്കേഷൻ ഡെവലപ്‌മെന്റ് കോഴ്‌സിൽ ആനുകാലിക അധ്യാപക പരിശീലന പദ്ധതികളും ഉണ്ടാകും.

ലോകോത്തര സാങ്കേതിക പരിഹാരത്തിന്   ഇന്ത്യയിൽ നിന്നുള്ള മേന്മയുള്ള  ആപ്ലിക്കേഷനുകളും ആവശ്യമാണെന്ന്  മൊഡ്യൂളിന്റെ വെർച്വൽ സംരംഭത്തെക്കുറിച്ച്   സംസാരിച്ച നീതി ആയോഗ് അടൽ ഇന്നൊവേഷൻ മിഷൻ ഡയറക്ടർ ആർ.രമണൻ പറഞ്ഞു.

സ്കൂൾ- സർവ്വകലാശാല- വ്യവസായ തലങ്ങളിൽ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ സമാരംഭം യുവവിദ്യാർത്ഥികൾക്ക് പ്രചോദനമാണ്.

നീതി ആയോഗിന്റെ കീഴിലുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ അടൽ ടിങ്കറിംഗ് ലാബുകളിലൂടെ  ഇപ്പോൾ രാജ്യത്തുടനീളമുള്ള  യുവജനങ്ങൾക്ക് ആപ്പ് ഡെവലപ്മെന്റിന്റെ സാദ്ധ്യതകൾ തുറക്കുന്നു. ടിങ്കറിംഗ് ലാബുകളിലൂടെയുള്ള   കണ്ടുപിടുത്തങ്ങളെ മൊബൈൽ ആപ്ലിക്കേഷനുകളുമായി സമന്വയിപ്പിക്കാൻ കഴിയും. സ്കൂൾ തലത്തിലെ ലോകത്തെ തന്നെ  ഏറ്റവും വലിയ ആപ്പ് പഠന-വികസന സംരംഭങ്ങളിൽ ഒന്നാണിത്.

 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെന്റ്, 3 ഡി ഡിസൈൻ, ജ്യോതിശാസ്ത്രം, ഡിജിറ്റൽ ക്രിയേറ്റിവിറ്റി സ്കിൽസ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പഠിക്കാനും പ്രയോഗത്തിൽ വരുത്താനും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള ആർട്ട് പ്ലാറ്റ്‌ഫോമിന്റെ  #TinkerfromHome പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
എ.ടി.എല്ലിന്റെ ഭാഗമായി യുവമനസ്സുകളിൽ പഠനവും സർഗ്ഗാത്മകതയും വളർത്തുകയും ലക്ഷ്യമാണ്.

ഇതുവരെ രാജ്യത്തൊട്ടാകെയുള്ള 660 ലധികം ജില്ലകളിൽ 5100 ലധികം എ.ടി.എല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. അടൽ ഇന്നൊവേഷൻ മിഷൻ, 2 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ടിങ്കറിംഗ് ലാബുകളിലേക്ക് പ്രവേശനം നൽകുന്നു. (Release ID: 1638042) Visitor Counter : 250