മന്ത്രിസഭ
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി -പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന യുടെ ആനുകൂല്യം നീട്ടി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
Posted On:
08 JUL 2020 4:25PM by PIB Thiruvananthpuram
ജൂലൈ മുതല്‍ അഞ്ച് മാസത്തേയ്ക്ക് കടല സൗജന്യമായി വിതരണം ചെയ്യും.
കോവിഡ് 19 മായി ബന്ധപ്പെട്ട സാമ്പത്തിക പുനരധിവാസ നടപടിയുടെ ഭാഗമായി അഞ്ച് മാസത്തേയ്ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) യുടെ ആനുകൂല്യം നീട്ടി നല്‍കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020 ജൂലൈ മുതല്‍ നവംബര്‍ വരെ 5 മാസത്തേയ്ക്ക് ആണ് പദ്ധതി നീട്ടിയത്.
ഈ പദ്ധതിയിന്‍ പ്രകാരം 9.7 ലക്ഷം മെട്രിക് ടണ്‍ വൃത്തിയാക്കിയ മുഴുവന്‍ കടല, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, 2013 പ്രകാരം ഉള്ള ഗുണഭോക്തൃ കുടുംബങ്ങൾക്ക് നല്‍കാനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യും. മാസത്തില്‍ ഒരു കിലോഗ്രാം എന്ന നിരക്കില്‍ സൗജന്യമായി 2020 ജൂലൈ മുതല്‍ നവംബര്‍ വരെ അഞ്ച് മാസത്തേയ്ക്കാണ് കടല നല്‍കുന്നത്. ഇതിനായി ഏകദേശം 6,849.24 കോടി രൂപ കണക്കാക്കപ്പെട്ടിരിക്കുന്നു.
ഏകദേശം 19.4 കോടി കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാണ്. PMGKAY പദ്ധതി നീട്ടിയത് വഴിയുണ്ടാകുന്ന എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രാജ്യത്ത് ഒരാള്‍ക്കും, പ്രത്യേകിച്ച് ദരിദ്ര കുടുംബങ്ങളിലെ ഒരാള്‍ക്കുപോലും ഭക്ഷ്യധാന്യങ്ങളുടെ അഭാവം ഉണ്ടാകരുതെന്ന ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നടപടിക്ക് കാരണം.
സൗജന്യ കടല വിതരണം, പാവപ്പെട്ടവര്‍ക്ക്, അഞ്ച് മാസത്തേയ്ക്ക് ഭക്ഷണത്തില്‍ പ്രോട്ടീന്‍ ലഭിക്കുന്നതിന് സഹായകമാകും.
2015 - 16 കാലയളവില്‍ രൂപീകരിച്ച സംഭരണ ശേഖര സംവിധാനത്തില്‍ നിന്നുമാണ് കടല വിതരണം ചെയ്യുക. പി.എം.ജി.കെ.എ.വൈ.യുടെ നീട്ടിയ പദ്ധതി കാലയളവിലേയ്ക്ക് നല്‍കാനാവശ്യമായ ശേഖരം, ഗവണ്‍മെന്റിന്റെ പക്കലുണ്ട്.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ആദ്യഘട്ടത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) 4.63 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍, രാജ്യമെമ്പാടുമുള്ള 18.2 കോടി കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നു.
(Release ID: 1637291)
Visitor Counter : 236
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada