ധനകാര്യ മന്ത്രാലയം

കോൺ‌ടാക്റ്റ്ലെസ് കസ്റ്റംസ് സംവിധാനവുമായി കേന്ദ്ര റെവന്യൂസ് കൺട്രോൾ ലബോറട്ടറി (സി.ആർ‌.സി‌.എൽ.)

Posted On: 07 JUL 2020 3:49PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 07, 2020

കേന്ദ്ര റെവന്യൂസ് കൺട്രോൾ ലബോറട്ടറിയിൽ (സി.ആർ‌.സി‌.എൽ.) വികസിപ്പിച്ച നിരവധി ആധുനിക പരിശോധനാ ഉപകരണങ്ങൾ കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ് ചെയർമാൻ ശ്രീ എംഅജിത് കുമാർ ഇന്നലെ പുറത്തിറക്കിഇത് കസ്റ്റംസിന്റെ ആഭ്യന്തര പരിശോധനാ ശേഷിയെ ഗണ്യമായി വർദ്ധിപ്പിക്കുംസി.ബി.‌.സി.യുടെ പദ്ധതിയായ “ടൂറൻറ് കസ്റ്റംസ്” നു കീഴിലുള്ള “കോൺടാക്റ്റ്ലെസ് കസ്റ്റംസ്” എന്ന പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ ഐടി സംവിധാനവും അദ്ദേഹം പുറത്തിറക്കി.

 
സി.ആർ‌.സി.‌എല്ലിന്റെ ഉപകരണങ്ങളും പരീക്ഷണ സൗകര്യങ്ങളും 80 കോടി മുതൽ മുടക്കിൽ വിപുലമായ നവീകരണം പൂർത്തിയാക്കിയത് വിവരിക്കുന്ന  ലഘുപത്രികയും ശ്രീ കുമാർ പുറത്തിറക്കി.

സി‌.ആർ‌.സി.എൽ. ലബോറട്ടറികൾ‌ രാസപരിശോധനയ്ക്കുള്ള എസ്/സി 17025: 2017 NABL അക്രഡിറ്റേഷൻ‌ നേടികൂടാതെന്യൂഡൽഹിയിലെയും ചെന്നൈയിലെയും സി.ആർ.സി.എൽ. ലബോറട്ടറികൾ ഫോറൻസിക് എൻഡിപിഎസ് പദാർത്ഥങ്ങളുടെ പരിശോധനയ്ക്ക് അംഗീകൃതപരിശോധന കേന്ദ്രങ്ങളായും മാറി.

കോണ്ടാക്റ്റ്ലെസ് കസ്റ്റംസ് പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിൽ വരുന്ന ആധുനിക സംവിധാനങ്ങൾകയറ്റുമതി ചെയ്യുന്നവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലെയും .ഡികോഡിലെയും മാറ്റങ്ങൾ സ്വയം കൈകാര്യം ചെയ്യാനും കസ്റ്റംസ് ഉദ്യോഗസ്ഥനെ സമീപിക്കാതെ ICEGATEൽ രജിസ്റ്റർ ചെയ്യാനും സംവിധാനമൊരുക്കുന്നു.

ബെംഗളൂരുചെന്നൈ സോണുകളിൽ സിംഗിൾ പോയിൻറ് ഇന്റർഫേസ് നൽകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത്ഫെയ്സ്ലെസ് അസസ്മെന്റിന്റെ ഒന്നാം ഘട്ടത്തിനായി സിബിഐസി എല്ലാ കസ്റ്റംസ് ഓഫീസുകളിലും 15.07.2020 മുതൽ ടൂറൻറ് സുവിധ കേന്ദ്രങ്ങൾ (ടിഎസ്കെആരംഭിക്കും.


(Release ID: 1637004) Visitor Counter : 189