വിദ്യാഭ്യാസ മന്ത്രാലയം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പുറത്തിറക്കി

Posted On: 07 JUL 2020 2:40PM by PIB Thiruvananthpuram




ന്യൂഡൽഹി, ജൂലൈ 07, 2020

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്റിയാൽ നിഷാന്ക് ഇന്നലെ ന്യൂഡൽഹിയിൽ വിർച്ച്വൽ ആയി പുറത്തിറക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി നിർദേശങ്ങൾ സമർപ്പിക്കാനായി ഒരു വിദഗ്ധ സമിതിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ഏപ്രിലിൽ രൂപം നൽകിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, പരീക്ഷകൾ, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഏപ്രിൽ 29നു UGC പുറത്തിറക്കുകയും ചെയ്തു.

കമ്മീഷൻ ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിൽ, സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കുകയും, 'കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടർ എന്നിവ സംബന്ധിച്ച് രാജ്യത്തെ സർവ്വകലാശാലകൾക്കുള്ള പുതുക്കിയ UGC മാർഗനിർദേശങ്ങൾ' ക്ക് അംഗീകാരം നൽകുകയും ചെയ്തു.

മാർഗ്ഗനിര്ദേശങ്ങളിലെ പ്രധാനവസ്തുതകൾ താഴെപ്പറയുന്നു:

കോവിഡ് 19 കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ വിശ്വാസ്യത, ജോലിസാധ്യതകൾ, ആഗോളതലത്തിൽ തന്നെവിദ്യാർഥികളുടെ വളർച്ച എന്നിവ ഉറപ്പാക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കുട്ടികളുടെ അക്കാദമിക പ്രവർത്തനങ്ങളുടെ മൂല്യനിര്ണയവും ഏറെ പ്രാധാന്യമർഹിക്കുന്നു.

* രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന സെമസ്റ്റർ/വർഷ പരീക്ഷകൾ, ഓഫ്‌ലൈൻ ആയോ (പേനയും പേപ്പേറും ഉപയോഗിച്ച്) , ഓൺലൈൻ ആയോ, ഇവ രണ്ടും ചേർന്ന രീതിയിലോ (ഓൺലൈൻ-ഓഫ്‌ലൈൻ)  സെപ്റ്റംബർ അവസാനത്തോടെ നടത്തേണ്ടതാണ്.


* ആവസാന സെമെസ്റ്ററുകളിലോ അവസാനവര്ഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാൻ പേപ്പറുകൾ ഉള്ള വിദ്യാർഥികളുടെ മൂല്യനിർണയം കർശനമായും നടപ്പാക്കണം. ഓഫ്ലൈൻ ആയോ, അല്ലെങ്കിൽ ഓൺലൈൻ ആയോ, ഇവ രണ്ടും ചേർന്ന രീതിയിലോ പരീക്ഷകൾ നടത്താവുന്നതാണ്.

* ഏതെങ്കിലും കാരണംമൂലം സർവ്വകലാശാലകൾ നടത്തുന്ന ഈ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്ക്, ആ കോഴ്സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളിൽ പങ്കെടുക്കാൻ അവസരം നല്കേണ്ടതാണ്. ഇത്തരം പ്രത്യേക പരീക്ഷകൾ സർവകലാശാലകൾ സമയലഭ്യത അനുസരിച്ച് സാധ്യമായ രീതിയിൽ സംഘടിപ്പിക്കാം. നടപ്പ് വിദ്യാഭ്യാസവർഷത്തിൽ, അതായത് 2019-20ൽ, ഒരിക്കൽ മാത്രമാകും, ഈ വ്യവസ്ഥ നടപ്പിലാക്കുക.

* ഇടയ്ക്കുള്ള സെമെസ്റ്ററുകൾ/വാർഷിക പരീക്ഷ എന്നിവ സംബന്ധിച്ച് ഏപ്രിൽ 29ന് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ മാറ്റമില്ലാതെ തുടരും.

ഏപ്രിൽ 29 ലെ മാർഗ്ഗനിര്ദേശങ്ങൾക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക:

https://static.pib.gov.in/WriteReadData/userfiles/UGC%20Guidelines%20on%20Examinations%20and%20Academic%20Calendar.pdf



(Release ID: 1636986) Visitor Counter : 201