ശാസ്ത്ര സാങ്കേതിക മന്ത്രാലയം

നാറ്റ്‌മോ കോവിഡ്-19 ഡാഷ്‌ബോർഡിന്റെ  നാലാമത്തെ പതിപ്പ് പ്രസിദ്ധീകരിച്ചു

Posted On: 06 JUL 2020 3:27PM by PIB Thiruvananthpuram

 


കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രലയത്തിന്റ്റെ,ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഒരു ഉപ വകുപ്പായ നാഷണൽ അറ്റ്ലസ് ആൻഡ് തീമാറ്റിക് മാപ്പിംഗ് ഓർഗനൈസേഷൻ (നാറ്റ്‌മോ) കോവിഡ്-19 ഡാഷ്‌ബോർഡിന്റെ നാലാമത്തെ പതിപ്പ് 2020 ജൂൺ 19 ന് ഔദ്യാഗിക പോർട്ടലായ http://geoportal.natmo.gov.in/Covid19/ൽ പ്രസിദ്ധീകരിച്ചു.

കോവിഡ് 19 ഡാഷ്‌ബോർഡിന്റെ നാലാമത്തെ പതിപ്പിന്റെ പ്രത്യേകതകൾ ഇവയാണ്:

1. ഒരൊറ്റ മാപ്പ് വിൻ‌ഡോ വഴി ഉപയോക്താവിന് കോവിഡ്-19 മായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ‌ ലഭിക്കും.

2. കോവിഡ് സ്ഥിതിവിവരക്കണക്കുകൾ: സ്ഥിരീകരിച്ച കേസുകൾ, രോഗമുക്തി നേടിയവര്‍, മരണപ്പെട്ടവര്‍, രോഗമുക്തി നിരക്ക്, മരണനിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്, ആരോഗ്യ മേഖലയിലെ സൗകര്യങ്ങളായ ആശുപത്രികൾ, പരിശോധനാ ലാബുകൾ, ബ്ലഡ് ബാങ്കുകൾ എന്നിവയും കാണിച്ചിരിക്കുന്നു.

3. ഡാറ്റയെ പ്രതിനിധീകരിക്കുന്നതിന് 'ഡ്രിൽ ഡൗൺ’ (ശ്രേണി ക്രമത്തിൽ ഡാറ്റ ആക്സസ് ചെയ്യുന്ന സമീപനം) സമീപനം സ്വീകരിച്ചു. കോവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള വിതരണവും ലഭ്യമായ ആരോഗ്യഅടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം തിരിച്ച് ഉപയോക്താക്കൾക്ക് മനസിലാക്കാം.

4.സംസ്ഥാനങ്ങളിലെ കഴിഞ്ഞ 14 ദിവസത്തെ വിവരങ്ങൾ ചാർട്ടുകളിലൂടെ ചിത്രീകരിച്ചിരിക്കുന്നു.

പൗരന്മാരിൽ അവബോധം വ്യാപിപ്പിക്കുന്നതിനും ഉത്കണ്ഠായും പരിഭ്രാന്തിയും മറികടക്കുന്നതിനും ഡാഷ്‌ബോർഡിലൂടെയുള്ള സാഹചര്യ വിശകലനത്തിന്റെ ദൃശ്യവൽക്കരണമാണ്സ്വീകരിച്ചിരിക്കുന്ന സമീപനം. എല്ലാ സർക്കാർ വകുപ്പുകളുടെയും വിവരങ്ങൾ സമന്വയിപ്പിക്കുന്നതിന് നാറ്റ്മോ, 2020 ഏപ്രിൽ 14 ന്  ഒരൊറ്റ വിൻഡോ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള കോവിഡ്-19 ഡാഷ്ബോർഡ് ഹോസ്റ്റു ചെയ്യാൻ മുൻകൈയെടുത്തു.

കോവിഡ് 19 ഡാഷ്‌ബോർഡിന്റെ പ്രാരംഭ ഹോസ്റ്റിംഗിന് ശേഷം വിവരങ്ങളുടെ ലഭ്യതയെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനനുമസരിച്ച് കാലാകാലങ്ങളിൽ ഇത് അപ്‌ഡേറ്റുചെയ്‌തു വരുന്നു.

**



(Release ID: 1636809) Visitor Counter : 267