പ്രധാനമന്ത്രിയുടെ ഓഫീസ്‌

2020 ജൂലൈ 4 ആഷാഢ പൂര്‍ണിമ, ധര്‍മ്മ ചക്ര ദിനാഘോഷത്തെ  പ്രധാനമന്ത്രി അഭിസംബോദന ചെയ്യും

Posted On: 03 JUL 2020 5:09PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, ജൂലൈ 03, 2020:


ആഷാഢ പൂര്‍ണിമ ദിനമായ 2020 ജൂലൈ 4 കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര ബുദ്ധമത കോണ്‍ഫെഡറേഷൻ  (ഐബിസി) ധര്‍മ്മ ചക്ര ദിനമായി ആഘോഷിക്കും. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികള്‍ ഈ ദിനം ധര്‍മ്മ ചക്ര പ്രവർത്തന ദിനമായാണ് ആഘോഷിക്കുന്നത്. ബുദ്ധമത വിശ്വാസികളും ഹിന്ദുക്കളും തങ്ങളുടെ ഗുരുക്കളോടുള്ള ബഹുമാനം അടയാളപ്പെടുത്തുന്ന ഗുരുപൂര്‍ണിമ  ദിനമായും ഈ ദിവസം ആചരിക്കുന്നു. 

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ നിന്ന് ധര്‍മ്മ ചക്ര ദിനം ഉദ്ഘാടനം ചെയ്യും. ബുദ്ധൻ  പഠിപ്പിച്ച സമാധാനവും നീതിയും അഷ്ട പാതയമെല്ലാം ഉൾകൊള്ളിച്ചു കൊണ്ട്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോയിലൂടെ  പ്രസംഗം നടത്തും.  ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി ശ്രീ പ്രഹ്ലാദ് പട്ടേല്‍, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവര്‍ പ്രസംഗിക്കും. മംഗോളിയയില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയില്‍ തയ്യാറാക്കിയ വിലപ്പെട്ട ബുദ്ധിസ്റ്റു കയ്യെഴുത്തുപ്രതി മംഗോളിയ പ്രസിഡന്റിന്റെ പ്രത്യേക പ്രസംഗം വായിക്കപ്പെട്ടതിനു ശേഷം രാഷ്ട്രപതിക്ക് സമ്മാനിക്കും.



(Release ID: 1636219) Visitor Counter : 191