ആഭ്യന്തരകാര്യ മന്ത്രാലയം

ഡോക്ടർമാരുടെ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഡോക്ടർമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ നന്ദി പ്രകാശിപ്പിച്ചു 

Posted On: 01 JUL 2020 2:46PM by PIB Thiruvananthpuram

 

കോവിഡ് -19 നെതിരെ മുൻ‌നിരയിൽ നിന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ ഇന്ത്യയുടെ ധീരന്മാരായ ഡോക്ടർമാർക്ക്, ഡോക്ടർമാരുടെ ദിനത്തിൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ട്വീറ്റിലൂടെ നന്ദിയും കടപ്പാടും വ്യക്തമാക്കി.

മാനവികതയുടെ സേവനത്തിനായി നിസ്വാർത്ഥമായി സമയം ചെലവഴിക്കുന്ന നമ്മുടെ ഡോക്ടർമാർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉറച്ചുനിൽക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തെ ധീരരായ കൊറോണ യോദ്ധാക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിൽ പൂർണ്ണ സഹകരണവും ധാർമ്മിക പിന്തുണയും നൽകുന്ന ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു. 

***


(Release ID: 1635664) Visitor Counter : 208