നിതി ആയോഗ്
കോവിഡ് അനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന് സഹായിക്കാൻ ക്ലീൻ എനർജിക്ക് (ശുദ്ധ ഊർജം) കഴിയുമെന്ന് റിപ്പോർട്ട്
Posted On:
30 JUN 2020 12:24PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 30, 2020
നിതി ആയോഗും റോക്കി മൗണ്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടും (ആർഎംഐ) ചേർന്ന്
‘‘ റ്റുവാർഡ്‌സ് എ ക്‌ളീൻ എനർജി ഇക്കണോമി: പോസ്‌റ്റ് കോവിഡ് ഓപ്പർച്യുണിറ്റി ഫോർ ഇൻഡ്യാസ് എനർജി ആൻഡ് മൊബിലിറ്റി സെക്‌ടർ’ എന്ന വിഷയത്തിൽ ഇന്ന് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കോവിഡ് അനന്തര ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പ് ശ്രമങ്ങൾക്ക് ഊർജം പകരുന്നതിന് ശുദ്ധവും മാറ്റംവരുത്താവുന്നതും ചെലവു കുറഞ്ഞതുമായ ഊർജം ഭാവി ഇന്ത്യക്കായി കരുതണമെന്നു റിപ്പോർട്ട് പറയുന്നു . ഈ പരിശ്രമങ്ങളിൽ ഇലക്‌ട്രിക് വാഹനങ്ങൾ, ഊർജസംരക്ഷണം, പുനരുപയോഗ ഊർജ പദ്ധതികൾ ഉൾപ്പെടുത്തണം.
ഇന്ത്യയിൽ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റത്തെ കോവിഡ് -19 എങ്ങനെ സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്‌തമാക്കുന്നു. പ്രത്യേകിച്ചും ഗതാഗത, ഊർജ്ജ മേഖലകളിൽ. കൂടാതെ ശുദ്ധ ഊർജ്ജ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടാനുമായി രാഷ്‌ട്ര നേതാക്കൾക്കായി നയതന്ത്രപരമായ അവസരങ്ങളും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ‘ ശുദ്ധ ഊർജം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും അന്താരാഷ്‌ട്ര തലത്തിൽ മൽസരശേഷിക്കുള്ള സുപ്രധാനമാർഗമാണെന്നും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
ഭാവി ഇന്ത്യയുടെ ശുദ്ധ ഊർജപദ്ധതികൾക്ക് നയരൂപീകരണം നടത്തുന്നവർക്കും മറ്റു പ്രധാനചുമതലക്കാർക്കും പരിഗണിക്കാനായി റിപ്പോർട്ട് നാലു ആശയങ്ങൾ മുന്നോട്ടുവയ്‌ക്കുന്നു.
1) ചെലവു കുറഞ്ഞ ഊർജ പദ്ധതികളിൽ നിക്ഷേപം
2) മാറ്റം വരുത്താവുന്ന സുരക്ഷിത ഊർജപദ്ധതികൾക്ക് പിന്തുണ നൽകുക
3) കാര്യക്ഷമതയ്‌ക്കും മൽസരശേഷിക്കും മുൻഗണന നൽകുക
4)സാമൂഹ്യ–-പരിസ്ഥിതി സമത്വം പ്രോൽസാഹിപ്പിക്കുക
2030 ഓടെ ഇന്ത്യയുടെ ഗതാഗത മേഖലയിൽ 1.7 ഗിഗാടൺ കാർബൺ ഡയോക്‌സൈഡ് ബഹിർഗമനവും 600 മില്യൺ ടൺ എണ്ണ ഉപയോഗവും ഒഴിവാക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്‌ട്രിക് മാർഗത്തിലൂടെ പൊതുഗതാഗതം ചെലവു കുറഞ്ഞതും ശുദ്ധവും മെച്ചപ്പെട്ട ചരക്കുകടത്തും സാധ്യമാവും. റിപ്പോർട്ട് താഴെപ്പറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.
NITI Aayog: https://niti.gov.in/sites/default/files/2020-06/India_Green_Stimulus_Report_NITI_VF_June_29.pdf
Rocky Mountain Institute: https://rmi.org/insight/india-stimulus-strategy-recommendations-towards-a-clean-energy-economy/
RMI India: https://rmi-india.org/insight/india-stimulus-strategy-recommendations-towards-a-clean-energy-economy/
(Release ID: 1635364)
Visitor Counter : 236