സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
Posted On:
24 JUN 2020 4:45PM by PIB Thiruvananthpuram
15,000 കോടി രൂപയുടെ ഒരു മൃഗപാലന അടിസ്ഥാനസൗകര്യ വികസനനിധി (AHIDF) രൂപീകരിക്കുന്നതിന് ഇന്നുചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
ക്ഷീര, മാംസ സംസംസ്കരണ, കാലിത്തീറ്റ പ്ലാന്റുകളിലെ അടിസ്ഥാനസൗകര്യവികസനങ്ങൾക്ക് ഇന്ന് അംഗീകാരം ലഭിച്ച AHIDF ലൂടെ ധനസഹായം ലഭ്യമാക്കും. കർഷക ഉത്പാദക സംഘടനകൾ (FPOs), എംഎസ്എംഇകള്‍, സെക്ഷൻ 8 കമ്പനികൾ, സ്വകാര്യ കമ്പനികൾ, വ്യക്തിഗത സംരഭകർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
വികസനത്തിനാവശ്യമായ 90% തുക ഷെഡ്യൂൾഡ് ബാങ്കുകളിലെ വായ്പകൾ വഴി ലഭ്യമാക്കും.ബാക്കിയുള്ള 10% തുക ഗുണഭോക്താക്കൾ തന്നെ നിക്ഷേപിക്കേണ്ടതാണ്.
"ആസ്പിരേഷണൽ ജില്ല" കളിലെ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 4% ഉം, മറ്റുജില്ലകളിലെ ഗുണഭോക്താക്കൾക്ക് 3% ഉം പലിശയിളവ് ഭാരതസർക്കാർ ലഭ്യമാക്കും. വായ്പകൾക്ക് രണ്ടുവർഷത്തെ മൊറട്ടോറിയം കാലാവധി ഉണ്ടയിരിക്കും. അതിനുശേഷം, ആറുവര്ഷം കൊണ്ട് വായ്പകൾ തിരിച്ചടച്ചാൽ മതിയാകും.
നബാർഡിന്റെ നിയന്ത്രണത്തിൽ 750 കോടിയുടെ ഒരു വായ്പ ഉറപ്പ് നിധിയ്ക്കും (CreditGuarantee Fund) കേന്ദ്ര ഗവണ്‍മെന്റ് രൂപം നൽകും. നൽകിയ വായ്പയുടെ 25 ശതമാനത്തിനു വരെ ഇതിലൂടെ ഉറപ്പ് നൽകും.
****
(Release ID: 1633991)
Visitor Counter : 350