മന്ത്രിസഭ
കേന്ദ്ര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ളിലെ (OBC) ഉപ-വർഗ്ഗീകരണം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി, ഭരണഘടനയുടെ 340 ആം ആർട്ടിക്കിൾ അനുസരിച്ച് രൂപീകരിച്ച കമ്മീഷന്റെ കാലാവധി നീട്ടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
24 JUN 2020 4:34PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 24, 2020
മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBCs) ഉപ വർഗ്ഗീകരണം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച കമ്മീഷന്റെ കാലാവധി 6 മാസത്തേക്ക്, അതായത് 31.1.2021 വരെ നീട്ടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിനായുള്ള ചെലവുകൾ തുടർന്നും കേന്ദ്ര സാമൂഹ്യനീതി, ക്ഷേമ കാര്യ വകുപ്പ് തന്നെ വഹിക്കും.
കമ്മീഷന്റെ കാലാവധി നീട്ടുന്നതിനും അതിന്റെ പരിഗണനാ വിഷയങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനുമുള്ള ഉത്തരവുകൾ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിനുശേഷം ഗസറ്റിൽ പ്രസിദ്ധീകരിക്കും.
രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഭരണഘടനയുടെ 340 ആം ആർട്ടിക്കിൾ പ്രകാരമാണ് 2017 ഒക്ടോബർ 2 ന് കമ്മീഷൻ രൂപീകരിച്ചത്. റിട്ട. ജസ്റ്റിസ് ശ്രീമതി ജി. രോഹിണി ആണ് കമ്മീഷൻ അധ്യക്ഷ. 2017 ഒക്ടോബർ 11 ന് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു.
(Release ID: 1633966)
Visitor Counter : 233
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Kannada