ആഭ്യന്തരകാര്യ മന്ത്രാലയം

2020 ലെ അന്താരാഷ്ട്ര യോഗാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ആശംസകൾ നേർന്നു

Posted On: 21 JUN 2020 10:58AM by PIB Thiruvananthpuram



ന്യൂഡൽഹിജൂൺ 21, 2020      

അന്താരാഷ്ട്ര യോഗാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

സന്ദേശത്തിൽ ശ്രീ അമിത് ഷാ പറഞ്ഞുയോഗ എന്നത് ശാരീരിക ആരോഗ്യം സംരക്ഷിക്കൽ മാത്രമല്ലമനസും ശരീരവും, പ്രവൃത്തിയും ചിന്തയും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംതുലനം പാലിക്കാനുള്ള മാധ്യമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

എല്ലാ മനുഷ്യസമൂഹത്തിനുമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ അമൂല്യമായ സമ്മാനമാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേർത്തുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വിശ്രമരഹിതമായ യത്നത്തിന്റെ ഫലമായാണ് യോഗക്ക് ആഗോള സ്വീകാര്യത ലഭിച്ചത്യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ശ്രീ അമിത് ഷാ സന്ദേശത്തിൽ പറഞ്ഞു.


(Release ID: 1633102) Visitor Counter : 205