റെയില്‍വേ മന്ത്രാലയം
ഇന്ത്യൻ റെയിൽവേ 5231 നോൺ എസി കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി
Posted On:
19 JUN 2020 1:43PM by PIB Thiruvananthpuram
കോവിഡ് –-19നെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന് ഇന്ത്യൻ റെയിൽവേ 5231 നോൺ എസി കോച്ചുകളെ കോവിഡ് കെയർ സെന്ററിന്റെ നിലവാരത്തിലുള്ള ഐസൊലേഷൻ കോച്ചുകളാക്കി മാറ്റി.
കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയം, നിതി ആയോഗ് എന്നിവ വികസിപ്പിച്ചെടുത്ത സംയോജിത കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് ഈ സൗകര്യങ്ങൾ. സംസ്ഥാന സർക്കാരിന്റെ സൗകര്യങ്ങൾ തികയാതെ വരുമ്പോൾ ഇവ ഉപയോഗിക്കാം. ഈ കോച്ചുകൾ പ്രകൃതിദത്തമായ പ്രകാശസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
എസി കോച്ചുകൾ പൊതുവേ കോവിഡ് –-19 പകരാൻ സാധ്യത കൂടുതലാണ്. പൊതുവെ ഉയർന്ന അന്തരീക്ഷ താപനില വൈറസിനെതിരെ പോരാടാൻ സഹായിക്കും. തുറന്ന ജനാലകളിലൂടെയുള്ള വായുസഞ്ചാരം രോഗികൾക്ക് ഗുണം ചെയ്യും.
ഈ ഐസൊലേഷൻ കോച്ചുകൾ മിതമായതോ അല്ലെങ്കിൽ കോവിഡ് സംശയമുള്ളതോ ആയ കേസുകൾക്ക് മാത്രമേ പരിചരണം നൽകൂ. അത്തരം ഓരോ ഐസൊലേഷൻ ട്രെയിനും ഒന്നോ അതിലധികമോ സമർപ്പിത കോവിഡ് ആരോഗ്യ കേന്ദ്രങ്ങളെയും സമർപ്പിത കോവിഡ് ആശുപത്രികളെയും റഫറൽ ആവശ്യത്തിനായി സജ്ജമാക്കി വയ്ക്കും. കോച്ചുകളിലെ രോഗികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയാൽ അവരെ ഇവിടേക്ക് മാറ്റാൻ കഴിയും.
ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള അനുബന്ധ ആരോഗ്യയൂണിറ്റിൽ അടിയന്തര പുനരുജ്ജീവന
സംവിധാനം സ്ഥാപിക്കും. ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ അവസാനത്തിൽ വസ്ത്രം മാറുന്നതിനും അണുവിമുക്തമാക്കാനുള്ള സൗകര്യം വേണം. സ്ഥിരമായ സൗകര്യം ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണമാകാം.
വേനൽക്കാലത്ത് കോച്ചുകൾക്കുള്ളിലെ താപനില ക്രമീകരിക്കുന്നതിന് പലവിധ മാർഗം സ്വീകരിക്കുന്നു. ഇത് രോഗികൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസം നൽകും. ഇനിപ്പറയുന്നവയാണ് പരീക്ഷിക്കുന്നത്:
1. പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഐസൊലേഷൻ കോച്ചുകൾക്ക് മുകളിൽ ഷീറ്റുകൾ അല്ലെങ്കിൽ മറ്റു അനുയോജ്യമായ സാമഗ്രികള് സ്ഥാപിക്കുന്നു.
2. കോച്ചുകളിൽ ബബിൾ റാപ് ഫിലിമുകൾ ഉപയോഗിക്കുന്നു.
3. കോച്ചുകളുടെ മേൽക്കൂരയിൽ ചൂട് പ്രതിഫലിപ്പിക്കുന്ന പെയിന്റ് ഉത്തര മേഖല റെയിൽവേ പരീക്ഷണാർഥം ഉപയോഗിച്ചു.
4. കോച്ചുകൾക്കുള്ളിൽ പരീക്ഷണാർഥം പോർട്ടബിൾ കൂളറുകൾ സ്ഥാപിച്ചു.
5. വെള്ളം ചീറ്റുന്ന സംവിധാനങ്ങളും പരീക്ഷിക്കുന്നു
***
(Release ID: 1632601)
Visitor Counter : 256