റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യവൈദ്യുതവാഹന നിർമ്മാണഹബ്ബായി മാറുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി
प्रविष्टि तिथि:
18 JUN 2020 5:21PM by PIB Thiruvananthpuram
ന്യൂഡെൽഹി, ജൂൺ 18, 2020
അടുത്ത അഞ്ചുവർഷം കൊണ്ട്, വൈദ്യുതവാഹന നിർമ്മാണരംഗത്തെ പ്രബല കേന്ദ്രമായി, രാജ്യം മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത – ദേശീയപാത-എം എസ് എം ഇ മന്ത്രി ശ്രീ നിതിൻ ഗഡ്‌കരി വിശ്വാസം പ്രകടിപ്പിച്ചു. ഈ മേഖലയ്ക്ക്, സാധ്യമായ എല്ലാ ഇളവുകളും നല്കാൻ ഭരണകൂടം ശ്രമിച്ചുവരികെയാണ്. വൈദ്യുതവാഹനങ്ങളുടെ മേലുള്ള ചരക്കുസേവനനികുതി 12 ശതമാനമായി കുറച്ചുവെന്നും ശ്രീ ഗഡ്‌കരി ചൂണ്ടിക്കാട്ടി.
വൈദ്യുതവാഹന നിർമ്മാണ മേഖല നേരിടുന്ന പ്രശ്നനങ്ങളെപ്പറ്റി താൻ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്പന വർധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും, ഒരു വെബ്ബിനാറിൽ പങ്കെടുക്കവെ ശ്രീ ഗഡ്‌കരി അഭിപ്രായപ്പെട്ടു. ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളിൽ ഏർപ്പെടാൻ ലോകത്തിനു ഇപ്പോൾ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ്.
പൊതു-സ്വകാര്യ നിക്ഷേപങ്ങൾ യോജിപ്പിച്ചു നന്നായി പ്രവർത്തിക്കുന്ന ലണ്ടൻ പൊതുഗതാഗത മാതൃകയും അദ്ദേഹം, വെബ്ബിനാറിൽ എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ദൽഹി-മുംബൈ ഹരിത ഇടനാഴിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു വൈദ്യുത ദേശീയപാത നടപ്പാക്കാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നതായും കേന്ദ്രമന്ത്രി സൂചന നൽകി.
തദ്ദേശീയവത്കരണത്തിലേക്ക് നീങ്ങി, പ്രധാനമന്ത്രിയുടെ "ആത്മനിർഭർ ഭാരത് അഭിയാന് " പിന്തുണ നൽകണമെന്നും ശ്രീ ഗഡ്കരി രാജ്യത്തെ വ്യവസായസമൂഹത്തിനോട് അഭ്യർത്ഥിച്ചു.
(रिलीज़ आईडी: 1632377)
आगंतुक पटल : 217