ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

സർക്കാർ  ഏജന്‍സികളുടെ നേതൃത്വത്തിലുള്ള ഗോതമ്പ് സംഭരണം സർവകാല റെക്കോർഡിൽ

Posted On: 17 JUN 2020 5:04PM by PIB Thiruvananthpuram


രാജ്യത്തെ കർഷകരിൽ നിന്നുമുള്ള സർക്കാർ ഏജൻസികളുടെ ഗോതമ്പ് സംഭരണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ.ഇന്നലെവരെ 382 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രപൂളിന്റെ ഭാഗമായി സംഭരിച്ചത്.2012-13 കാലയളവിലെ 381.48 ലക്ഷം മെട്രിക് ടൺ ആയിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന അളവിലുള്ള സംഭരണം.

എല്ലാവർഷവും ഏപ്രിൽ ഒന്നിന് തുടക്കം കുറിയ്ക്കുന്ന ഗോതമ്പ് സംഭരണം, ഒന്നാംഘട്ട ലോക്  ഡൗൺ മൂലം ഇക്കുറി ഏപ്രിൽ 15 നാണു ആരംഭിച്ചത്.

രാജ്യത്തെ കർഷകരിൽ നിന്നും സുരക്ഷിതമായും, കാലതാമസം കൂടാതെയും ഗോതമ്പ് സംഭരിക്കുന്നതിനായി അനന്യസാധാരണമായ ശ്രമങ്ങളാണ് ഇക്കൊല്ലം നടത്തിയത്.ഫുഡ് കോർപറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ ഗവണ്മെന്റ് ഏജൻസികൾ,സംസ്ഥാനഭരണകൂടങ്ങൾ എന്നിവർ ഇതിനു നടപടിയെടുത്തു.
ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുടെ എണ്ണം ഇക്കൊല്ലം 14,838 ൽ   നിന്നും 21,869 ആയി വർദ്ധിപ്പിച്ചു. പരമ്പരാഗത ചന്തകൾക്ക് പുറമെ,സാധ്യമായ സ്ഥലങ്ങളിൽ എല്ലാം കേന്ദ്രങ്ങൾ സജ്ജമാക്കിയാണ് ഇത് നിർവഹിച്ചത്. ചന്തകളിലേക്കുള്ള ഗോതമ്പിന്റെ പ്രതിദിന വരവ്, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ,ടോക്കൺ സംവിധാനം വഴി നിയന്ത്രിച്ചു.

 
കേന്ദ്രപൂളിലേക്ക് പഞ്ചാബിനെ മറികടന്ന്, ഏറ്റവുംകൂടുതൽ ഗോതമ്പ് സംഭാവന ചെയ്തത് ഈ വര്‍ഷം
മധ്യപ്രദേശാണ്. ഗോതമ്പിന്റെ കുറഞ്ഞ താങ്ങുവില അനുസരിച്ചു 73,500  കോടി രൂപ കർഷകർക്കായി വിതരണം ചെയ്തു.രാജ്യമെമ്പാടുമായി 42 ലക്ഷം കര്ഷകര്ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.കേന്ദ്രപൂളിലേക്ക് ഉയർന്ന അളവിൽ ധാന്യങ്ങൾ എത്തിയതോടെ,വരും മാസങ്ങളിൽ ഭക്ഷ്യധാന്യങ്ങൾക്ക് അധിക  ആവശ്യം ഉയർന്നാൽ , അത് പരിഹരിക്കാൻ FCIയ്ക്കാവും.


രാജ്യത്തെ 13,606  സംഭരണ കേന്ദ്രങ്ങൾ വഴി,  119 ലക്ഷം മെട്രിക് ടൺ നെല്ലും ഇതേകാലയളവിൽ  ഗവണ്മെന്റ് ഏജൻസികൾ  സംഭരിച്ചു.ഏറ്റവും കൂടുതൽ നെല്ല് വിഹിതം, തെലങ്കാനയിൽ നിന്നുമാണ്.നെല്ല്,ഗോതമ്പ് എന്നിവയുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള സംഭരണ വിവരങ്ങൾ താഴെപ്പറയുന്നു.

****

****(Release ID: 1632163) Visitor Counter : 11