കൃഷി മന്ത്രാലയം
കാര്‍ഷികവനവത്കരണത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകരെ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുക എന്ന വിഷയത്തിൽ വെബിനാര്‍ സംഘടിപ്പിച്ചു
കര്‍ഷകര്‍ക്ക് അധിക വരുമാനം മുതല്‍ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വരെയുള്ള, അഗ്രോഫോറസ്ട്രിയുടെ പ്രയോജനങ്ങള്‍ ചര്‍ച്ചചെയ്തു
Posted On:
15 JUN 2020 1:20PM by PIB Thiruvananthpuram
കാര്‍ഷികവനവത്കരണത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകരെ വ്യവസായിക മേഖലയുമായി ബന്ധപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ചും, ശരിയായ ഇനം തിരഞ്ഞെടുക്കുന്നതിൽ കർഷകരെ സഹായിക്കുന്നതിൽ സംസ്ഥാനങ്ങളെ ബോധവൽക്കരിക്കുന്നതിനുമായി ജൂണ്‍ 13ന് വെബിനാർ സംഘടിപ്പിച്ചു.
കേന്ദ്ര കാര്‍ഷിക സഹകരണ, കര്‍ഷക ക്ഷേമ വകുപ്പ് സെക്രട്ടറി ശ്രീ. സഞ്ജയ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകക്ഷേമത്തിനായി പരമാവധി പ്രതിഫലം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1.63 ലക്ഷം കോടി രൂപ വിഹിതവും ഫാര്‍മിംഗ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020 ഉം ഉള്‍പ്പെടെ, ദേശീയതലത്തില്‍ വിപണി ഒരുക്കുന്നതിനും, കര്‍ഷകര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ വിപണനം സുഗമമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. എവിടെയാണ് വില്‍പ്പന നടത്തേണ്ടത് എന്നു തെരഞ്ഞെടുക്കുന്നതിനുള്ള അവസരം കര്‍ഷകര്‍ക്ക് ഇതിലൂടെ ലഭ്യമാകും. വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇ-ട്രേഡിങ്ങിനും അവസരമൊരുക്കും. അഗ്രോഫോറസ്‌ട്രി കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്ന തരത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സ്വയം സഹായ സംഘങ്ങള്‍ മുതലായവയ്ക്കുള്ള ഉപജീവനമാര്‍ഗമായ നഴ്‌സറികള്‍, ഹരിത കാലിത്തീറ്റകള്‍, പയര്‍വര്‍ഗങ്ങളുടെ കൃഷിയിലൂടെ വളങ്ങള്‍ ഉപയോഗിക്കലിന്റെ ആവശ്യകത കുറയ്ക്കല്‍, കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള കാര്‍ബണ്‍ നിയന്ത്രണം തുടങ്ങിയവ വനവല്‍ക്കരണത്തിന്റെ പ്രയോജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജെ. എല്‍. എന്‍. ശാസ്ത്രി, ഇന്ത്യന്‍ പേപ്പേഴ്സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ശ്രീ. രോഹിത് പണ്ഡിറ്റ്, ഐടിസി ലിമിറ്റഡ് മുന്‍ വൈസ് പ്രസിഡന്റ് ഡോ. എച്ച്. കെ. കുല്‍ക്കര്‍ണി, കേന്ദ്ര സില്‍ക്ക് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മെമ്പര്‍ സെക്രട്ടറിയുമായ ശ്രീ. രജിത് രഞ്ജന്‍ ഒഖണ്ഡിയാര്‍ എന്നിവര്‍ വെബിനാര്‍ പരമ്പരയുടെ ആദ്യ ഭാഗത്തില്‍ പ്രഭാഷണം നടത്തി.
***
(Release ID: 1631700)
Visitor Counter : 185
Read this release in:
Bengali
,
English
,
Urdu
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Tamil
,
Telugu