റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

താങ്ങുവില കുറയ്ക്കാൻ ഇടയുണ്ടെന്നു താൻ പറഞ്ഞുവെന്ന രീതിയിൽ  പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്രമന്ത്രി ശ്രീ.നിതിൻ ഗഡ്കരി.

Posted On: 13 JUN 2020 4:59PM by PIB Thiruvananthpuram



വ്യാജമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമെന്നും കേന്ദ്രമന്ത്രി.

ന്യൂഡൽഹി , ജൂൺ 13,2020

താങ്ങുവില കുറയ്ക്കാൻ ഇടയുണ്ടെന്നു താൻ പറഞ്ഞുവെന്ന രീതിയിൽ ഒരു വിഭാഗം മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കേന്ദ്ര ഉപരിതല ഗതാഗത -ദേശീയപാത & എം എസ് എം ഇ . മന്ത്രി ശ്രീ.നിതിൻ ഗഡ്കരി തള്ളി. വ്യാജമായ ഇത്തരം വാർത്തകൾ ദുരുദ്ദേശപരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല്,/അരി,ഗോതമ്പ്, കരിമ്പ് എന്നിവയുടെ ബദൽ ഉപയോഗമാർഗങ്ങൾ അടക്കം, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും എന്നും പിന്തുണ നല്കിയിട്ടേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.താങ്ങുവില ( MSP ) വർധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായപ്പോൾ താൻ സന്നിഹിതനായിരുന്നുവെന്നും ശ്രീ.ഗഡ്കരി ഓർമ്മിപ്പിച്ചു.അതുകൊണ്ട് തന്നെ, MSP കുറയ്ക്കാനുള്ള നീക്കത്തിന് തന്റെ പിന്തുണയുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണ്.


.രാജ്യത്തെ കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുക എന്നതിന് ഭാരതസർക്കാർ എന്നും പ്രഥമപരിഗണ നൽകിയിട്ടുണ്ടെന്നും,ഇതിന്റെ സത്ത ഉൾക്കൊണ്ടാണ് താങ്ങുവില വർദ്ധിപ്പിച്ചതെന്നും ശ്രീ.ഗഡ്കരി ചൂണ്ടിക്കാട്ടി.

 

 

https://youtu.be/ypd0ieqekqQ



(Release ID: 1631395) Visitor Counter : 147