ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക്‌ 811.69 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യശേഖരം 

Posted On: 12 JUN 2020 3:32PM by PIB Thiruvananthpuram

 

ആകെ ഭക്ഷ്യധാന്യശേഖരം:

എഫ്‌സി‌ഐയിൽ നിലവിൽ 811.69 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യ ശേഖരം ഉണ്ട്. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും മറ്റ് ക്ഷേമപദ്ധതികൾക്കും കീഴിൽ ഒരു മാസത്തേക്ക് 55 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങൾ ആവശ്യമാണ്.

ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ 4194 റെയിൽ റേക്കുകളിലൂടെ ഏകദേശം 117.43 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു. റെയിൽ പാത കൂടാതെ റോഡുകളിലൂടെയും ജലപാതകളിലൂടെയും ചരക്കു നീക്കം‌ നടത്തി. ആകെ 245.23 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യ നീക്കം നടത്തി.

കുടിയേറ്റ തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ വിതരണം:
(ആത്‌മ നിർഭർ ഭാരത്‌ പാക്കേജിന്കീഴിൽ)

ആത്മ നിർഭർ ഭാരത് പാക്കേജിന് കീഴിൽ, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി അല്ലെങ്കിൽ സംസ്ഥാന പൊതുവിതരണസംവിധാനത്തിനു കീഴിലുള്ള കാർഡുകളുടെ പരിധിയിൽ വരാത്ത 8 കോടി കുടിയേറ്റതൊഴിലാളികൾക്കും, ഒറ്റപ്പെട്ടുപോയ, നിർധനരായ കുടുംബങ്ങൾക്കും എട്ടു ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  എല്ലാ കുടിയേറ്റ തൊഴിലാളികൾക്കും മെയ്, ജൂൺ മാസങ്ങളിൽ ഒരാൾക്ക് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം    ചെയ്യുന്നു. മെയ്, ജൂൺ മാസങ്ങളിൽ ഒരു കുടുംബത്തിന് 1 കിലോഗ്രാം പയർ വർഗങ്ങള്‍ സൗജന്യമായി നൽകുന്നു.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 5.48 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങൾ ഏറ്റെടുത്ത്‌22,812 മെട്രിക് ടൺ  ഭക്ഷ്യധാന്യം 45.62 ലക്ഷം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.

ഏകദേശം 33,916 മെട്രിക് ടൺ പയർ വർഗങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. മൊത്തം 23,733 മെട്രിക് ടൺ പയർ വർഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഏറ്റെടുത്തു.
ഈ പദ്ധതി പ്രകാരം ഭക്ഷ്യധാന്യത്തിന് 3,109 കോടി രൂപയും, പയർവർഗത്തിനുള്ള 280 കോടി രൂപയും വരുന്ന സാമ്പത്തിക ഭാരം പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുന്നു.

പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ അന്ന യോജന:

ഭക്ഷ്യധാന്യം (അരി/ഗോതമ്പ്‌)

പി‌എം‌ജി‌കെ‌എവൈയ്‌ക്ക് കീഴിൽ ഏപ്രിൽ–ജൂൺ 3 മാസത്തേക്ക് മൊത്തം 104.3 ലക്ഷം മെട്രിക്‌ ടൺ അരിയും, 15.2 ലക്ഷം മെട്രിക്‌ ടൺ ഗോതമ്പും ആവശ്യമാണ്. അതിൽ 94.71 ലക്ഷം മെട്രിക്‌ ടൺ അരിയും, 14.20 ലക്ഷം മെട്രിക്‌ ടൺ ഗോതമ്പും വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏറ്റുവാങ്ങി.

2020 ഏപ്രിൽ മാസത്തിൽ, 74 കോടി ഗുണഭോക്താക്കൾക്ക് 37 ലക്ഷം മെട്രിക്‌ ടൺ (92%) ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. 2020 മെയ് മാസത്തിൽ, ആകെ 35.82 ലക്ഷം മെട്രിക്‌ ടൺ (90%) ഭക്ഷ്യധാന്യങ്ങൾ 71.64 കോടി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. 2020 ജൂൺ മാസത്തിൽ, 9.34 ലക്ഷം മെട്രിക്‌ ടൺ ഭക്ഷ്യധാന്യങ്ങൾ (23%) 18.68 കോടി ഗുണഭോക്താക്കൾക്ക് എത്തിച്ചു. ഈ പദ്ധതിക്കാവശ്യമുള്ള 46,000 കോടി രൂപയുടെസാമ്പത്തിക ഭാരം കേന്ദ്രസർക്കാരാണ്‌ വഹിച്ചത്‌.


പയർവർഗ്ഗങ്ങൾ:

പയറുവർഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം, മൂന്ന് മാസത്തെ മൊത്തം ആവശ്യം 5.87 ലക്ഷം മെട്രിക്‌ ടൺ ആണ്. ഈ പദ്ധതിക്കുള്ള ഏകദേശം 5,000 കോടി രൂപയുടെ സാമ്പത്തിക ഭാരം കേന്ദ്ര സർക്കാർ വഹിക്കുന്നു. ഇതുവരെ 5.50 ലക്ഷം മെട്രിക്‌ ടൺ പയറുവർഗ്ഗങ്ങൾ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും അയച്ചു. കിട്ടിയ4.91 ലക്ഷം മെട്രിക്‌ ടണ്ണിൽനിന്നും 3.06 ലക്ഷം മെട്രിക്‌ ടൺ ഇതിനകം വിതരണം ചെയ്തു.

***


(Release ID: 1631171) Visitor Counter : 207