ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മഹാരാഷ്ട്രയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി അവലോകനം ചെയ്തു
Posted On:
11 JUN 2020 6:29PM by PIB Thiruvananthpuram
ന്യൂഡല്‍ഹി, 11 ജൂണ്‍ 2020
മഹാരാഷ്ട്രയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്തു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ, ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി പ്രീതി സുദന്‍, എന്നിവരും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ 36 ജില്ലകളും കോവിഡ് ബാധയുടെ വെല്ലുവിളികള്‍ നേരിടുന്നതായി യോഗം വിലയിരുത്തി. എന്‍സിഡിസി ഡയറക്ടര്‍ ഡോ. എസ്. കെ. സിംഗ് മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കോവിഡ് നിലയെക്കുറിച്ച് വിശദീകരിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളുടെ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ വേണ്ടതുണ്ടെന്നു ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഐസിയു, വെന്റിലേറ്ററുകള്‍, പരിശോധനാസൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തണം. ഇനി വരുന്ന രോഗികള്‍ക്കും ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
602 സര്‍ക്കാര്‍ ലാബുകള്‍, 235 സ്വകാര്യ ലാബുകള്‍ (ആകെ 837 ലാബുകള്‍) എന്നിവയുടെ ശൃംഖലയിലൂടെരാജ്യത്തെ കേവിഡ്-19 പരിശോധനാ ശേഷി വര്‍ദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. ഇന്നുവരെ 52,13,140 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,51,808 സാമ്പിളുകള്‍ പരിശോധിച്ചു. 136 ലക്ഷത്തിലധികം എന്‍ 95 മാസ്‌കുകളും 106 ലക്ഷത്തിലധികം പിപിഇകളും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് ചികിത്സ നടത്താത്ത ആശുപത്രികളില്‍, മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പിപിഇകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1630945)