പരിസ്ഥിതി, വനം മന്ത്രാലയം
വിദേശ ഇന ജീവജാലങ്ങളെ (exotic species) ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനുമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി
Posted On:
11 JUN 2020 2:59PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 11, 2020
ജന്മദേശത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് എത്തപ്പെടുന്ന സസ്യ/ജന്തു ഇനങ്ങളാണ് വിദേശ ഇന ജീവജാലങ്ങൾ (exotic species) എന്നറിയപ്പെടുന്നത്. പലപ്പോഴും മനുഷ്യരാണ് ഇത്തരത്തിലുള്ള ജീവജാലങ്ങളെ പുതിയ ഇടത്തിൽ എത്തിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര ഉടമ്പടി (Convention of International Trade in Endangered Species - CITES) പ്രകാരം വിദേശ ജീവജാലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവയെ രാജ്യത്ത് പലരും കൈവശം സൂക്ഷിക്കുന്നുണ്ട്. ഇവയുടെ കൃത്യമായ വിവരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമല്ല. ഇത്തരം വിവരങ്ങള്‍, അടുത്ത ആറ് മാസത്തിനുള്ളില്‍ സ്വമേധയാ വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്നതിലൂടെ വിദേശ ജീവജാലങ്ങളുടെ സ്റ്റോക്ക് വിവരങ്ങള്‍ സമാഹരിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം തയ്യാറെടുക്കുന്നു.
മൃഗങ്ങളുടെ എണ്ണം, കൈമാറ്റം, ഇറക്കുമതി എന്നിവയെപ്പറ്റി രജിസ്‌ട്രേഷന്‍ നടത്തും. ഇത് സസ്യ/ജന്തു വംശങ്ങളുടെ മികച്ച പരിപാലനത്തിന് സഹായിക്കുകയും മൃഗ ചികിത്സ, അവയുടെ സംരക്ഷണം എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകാനും സാധിക്കും. വിദേശ ജീവജാലങ്ങളുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നതിലൂടെ, ഇത്തരം സസ്യങ്ങളെയോ മൃഗങ്ങളെയോ ബാധിക്കുന്ന രോഗങ്ങളെപ്പറ്റി കൂടുതല്‍ മനസിലാക്കാനും അതുവഴി മനുഷ്യരുടെയും മൃഗങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനും സാധിക്കും.
മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച തീയതി മുതല്‍ ആറ് മാസത്തിനകം വിദേശ ജീവജാലങ്ങളെ സംബന്ധിച്ചു വിവരങ്ങള്‍ ഉടമകള്‍ കൈമാറിയാല്‍, അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതില്ല. എന്നാല്‍ ആറുമാസത്തിനുശേഷം സത്യവാങ്മൂലം നല്‍കുമ്പോള്‍, നിലവിലെ നിയമവും ചട്ടവും നിര്‍ദേശിക്കുന്ന രേഖകളും ഒപ്പം ഹാജരാക്കേണ്ടതുണ്ട്.
വിദേശസസ്യ ജന്തു ജീവജാലങ്ങൾ കൈവശമുള്ളവര്‍ www.parivesh.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക: http://pibcms.nic.in/WriteReadData/userfiles/Advisory%20-%20Copy%202.pdf
(Release ID: 1630914)
Visitor Counter : 329