ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

അങ്ങാടികള്‍ കാല്‍നടയാത്രക്കാര്‍ക്ക് സൗഹൃദപരമാക്കാന്‍  കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

Posted On: 10 JUN 2020 1:20PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, ജൂണ്‍ 10, 2020:

രാജ്യത്തെ വിവിധ നഗരങ്ങളിലെയും മുനിസിപ്പല്‍ ഏരിയകളിലെയും അങ്ങാടികള്‍ കാല്‍നടയാത്രാ സൗഹൃദപരമാക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഗുണഭോക്താക്കളുമായി കൂടിയാലോചിച്ചായിരിക്കണം ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും നഗസഭകള്‍ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ ദുര്‍ഗാ ശങ്കര്‍ മിശ്ര പുറപ്പെടുവിച്ചു.പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള
നഗരങ്ങളില്‍ കുറഞ്ഞതു മൂന്നു അങ്ങാടികളെങ്കിലും കാല്‍നടക്കാര്‍ക്ക് അനുയോജ്യമാകണം; പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒരു മാര്‍ക്കറ്റെങ്കിലും കാല്‍നട യാത്രാ സൗഹൃദമായിരിക്കണം. .

മാര്‍ക്കറ്റുകള്‍ കാല്‍നടയാത്ര സൗഹൃദപരമാക്കുന്നതിന് വിവിധ നിര്‍ദേശങ്ങളും കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചു. ഏതൊക്കെ മാര്‍ക്കറ്റുകളാണ് ആ വിധം മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിച്ച് ജൂണ്‍ 30നു മുമ്പ് വിജ്ഞാപനം ഇറക്കണം. കച്ചവടക്കാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസ്, പാര്‍ക്കിംഗ് സ്ഥല ഉടമകള്‍, സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ തുടങ്ങിയവരുമായുള്ള കൂടിയാലോചനകള്‍ സെപ്റ്റംബര്‍ 30നു മുമ്പു ഇതില്‍ തീരുമാനമെടുക്കണം. കാല്‍നടക്കാര്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളേക്കുറിച്ച് കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണം. ഇതു സംബന്ധിച്ച സര്‍വേ ജൂലൈ 31നു മുമ്പ് പൂര്‍ത്തീകരിക്കണം. സെപ്റ്റംബറോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും നവംബറില്‍ ഒന്നാം ഘട്ട നിര്‍മാണത്തിനു രൂപരേഖ സജ്ജമാക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും വേണം.
സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള നടക്കാന്‍ സാധിക്കുന്നവിധം നടപ്പാതകള്‍ നിര്‍മിക്കണം. മരങ്ങള്‍ സംരക്ഷിച്ചുകൊണ്ടും പരിസ്ഥിതി സൗഹൃദപരവുമായിരിക്കണം നടപ്പാതകള്‍. ദീര്‍ഘകാല, ഹ്രസ്വകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്ന രണ്ടു ഘട്ടങ്ങളായി തിരിച്ച് നിര്‍മാണം ആരംഭിക്കുകയും അതു പാലിക്കുകയും വേണം. ബാരിക്കേഡുകള്‍, വാഹനയാത്ര നിരോധിക്കല്‍ തുടങ്ങിയ താല്‍ക്കാലിക നടപടികള്‍ ഏര്‍പ്പെടുത്തി മാര്‍ക്കറ്റുകള്‍ വേഗത്തില്‍ പുന:ക്രമീകരിക്കണം.
പ്രദേശത്തെ സൗകര്യമനുസരിച്ച് നഗരസഭകള്‍ക്കും കോര്‍പറേഷനുകള്‍ക്കും അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. പ്രത്യേകം പാതയില്‍ സൈക്കിള്‍ യാത്രക്കാരെയും അനുവദിക്കാം.



(Release ID: 1630659) Visitor Counter : 273