ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം

ആദിവാസി ജനവിഭാഗങ്ങളുടെ വരുമാനം ഉറപ്പു വരുത്താനായി പുതുക്കിയ താങ്ങുവിലയ്ക്ക് ചെറുകിട വന വിഭവങ്ങൾ ( Minor Forest produce) സംസ്ഥാനങ്ങൾ സംഭരിക്കുന്നു

Posted On: 09 JUN 2020 11:46AM by PIB Thiruvananthpuram



കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യുന്നതിന് പാവപ്പെട്ടവരെയും പാർശ്വവൽകൃത വിഭാഗത്തിൽപ്പെട്ടവരെയും സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് സംസ്ഥാനങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ കാര്യത്തിൽ, കേന്ദ്ര ഗോത്ര വർഗകാര്യ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ട്രൈ ഫെഡ് സംസ്ഥാന ഗവൺമെൻ്റുകളോട്, ചെറുകിട  വനവിഭവങ്ങൾക്കുള്ള താങ്ങുവില നടപ്പാക്കാൻ നിർദേശം നൽകിയിരുന്നു. ആദിവാസി ജനവിഭാഗങ്ങൾക്ക് ഹ്രസ്വകാലയളവിൽ പെട്ടെന്ന് വരുമാനം ലഭിക്കുന്നതിനും സുസ്ഥിരമായ ജീവനോപാധി ഉറപ്പാക്കുന്നതിനും ഭരണ ഘടനയുടെ 275 (1)-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന  ധന സഹായം പരമാവധി പ്രയോജനപ്പെടുത്താനാണ് നിർദേശം. വൻ ധൻ പദ്ധതി വഴി വന വിഭവങ്ങളുടെ മൂല്യവർധിത പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും നിർദേശമുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ഈ നിർദ്ദേശത്തിന് സംസ്ഥാനങ്ങൾ മികച്ച പ്രതികരണമാണ് നൽകുന്നത്. 17 സംസ്ഥാനങ്ങൾ ഏകദേശം 50 കോടി രൂപ മൂല്യമുള്ള ചെറുകിട  വനവിഭവങ്ങൾ ഇതിനോടകം സംഭരിച്ചു കഴിഞ്ഞു. ഇതു കൂടാതെ, 7 സംസ്ഥാനങ്ങളിലെ സ്വകാര്യ ഏജൻസികൾ , താങ്ങുവിലയേക്കാൾ അധികം നൽകി ഏകദേശം 400 കോടി രൂപയുടെ വനവിഭവങ്ങൾ സംഭരിക്കുകയും ചെയ്തിട്ടുണ്ട്. ഗോത്ര വർഗ മന്ത്രാലയം ഉൽപ്പന്നങ്ങളുടെ താങ്ങു വില സമയബന്ധിതമായി പ്രഖ്യാപിക്കുന്നതും പരിഷ്കരിക്കുന്നതും കൂടാതെ ട്രൈ ഫെഡിൻ്റെ സമഗ്രമായ പരിശ്രമങ്ങളും, ഗോത്ര ജനതയ്ക്ക് വിപണിയിൽ വന വിഭവങ്ങൾക്ക് പലപ്പോഴും താങ്ങുവിലയേക്കാൾ ഉയർന്ന വില ലഭിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഇതിനു പുറമേ 6 സംസ്ഥാനങ്ങൾ, കേന്ദ്ര ഫണ്ട്, വനവിഭവങ്ങളുടെ സംഭരണത്തിനായി വൻ ധൻ വികാസ് കേന്ദ്രങ്ങൾക്ക് കൈമാറുകയും ഏകദേശം 4.03 കോടി രൂപ ഇതുവഴി സമാഹരിക്കുകയും ചെയ്തു. അനുഛേദം 275 (1)-ാം പ്രകാരമുള്ള കോ വിഡ് സമാശ്വാസ പദ്ധതികൾക്ക് ആരംഭം കുറിച്ച ഏഴ് സംസ്ഥാനങ്ങൾ ധനസഹായം ലഭിക്കുന്നതിന് ഉടൻ തന്നെ പദ്ധതി, മന്ത്രാലയത്തിന് അംഗീകാരത്തിനായി  സമർപ്പിക്കും. മേയ് 1 ന് , ഗവൺമെൻറ് 50 ചെറുകിട  വനവിഭവങ്ങളുടെ പുതുക്കിയ താങ്ങുവില പ്രസിദ്ധികരിച്ചിരുന്നു. മിക്കയിനങ്ങൾക്കും നിലവിലെ  നിരക്കിനേക്കാൾ 30 - 90% വരെ വർധന ഉണ്ടായിട്ടുണ്ട്. ഇത് ആദിവാസികൾക്ക് ഗുണകരമാകും. ഇതു കൂടാതെ 23 ഇനം വസ്തുക്കളെ കൂടി, ചെറുകിട  വന വിഭവ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


(Release ID: 1630471) Visitor Counter : 276