ധനകാര്യ മന്ത്രാലയം
SMS ലൂടെ GST NIL റിട്ടേണുകൾ സമർപ്പിക്കാൻ സംവിധാനമൊരുക്കി കേന്ദ്രസർക്കാർ
Posted On:
08 JUN 2020 6:27PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 08, 2020
ചരക്കുസേവനനികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ശൂന്യം തിരിച്ചടവ് (NIL GST Return) ഉള്ളവർക്ക് SMS മുഖാന്തിരം FORM GSTR-3B പൂരിപ്പിക്കാൻ കേന്ദ്രസർക്കാർ ഇന്നുമുതൽ സൗകര്യമൊരുക്കി. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 22 ലക്ഷം നികുതിദായകർക്ക് സഹായകരമാകുന്നതാണ് ഈ സുപ്രധാന നീക്കം. ഇതിലൂടെ GST സമർപ്പണനടപടികൾ കൂടുതൽ ലളിതമാക്കാൻ കഴിയും. GST സമർപ്പണത്തിനായുള്ള പൊതുവായ പോർട്ടലിൽ, ഓരോ മാസവും ലോഗിൻ ചെയ്താണ് നികുതിവിവരങ്ങൾ ഇപ്പോൾ സമർപ്പിക്കുന്നത്. എന്നാൽ പുതിയ സംവിധാനത്തിലൂടെ, NIL GST Return വിഭാഗത്തിൽപ്പെട്ടവർക്ക്, ലോഗിൻ ചെയ്യാതെ, SMS ലൂടെ തന്നെ റിട്ടേണുകൾ സമർപ്പിക്കാവുന്നതാണ്.
ഇതിനായി, SMS ലൂടെ Nil FORM GSTR-3B പൂരിപ്പിക്കാനുള്ള സംവിധാനം ചരക്കു സേവനനികുതി ശൃംഖല (GSTN) പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ സമർപ്പിക്കുന്ന റിട്ടേണുകളുടെ നില, GST പോർട്ടലിലെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത്, Services>Returns>Track Return Status വഴി പരിശോധിക്കാവുന്നതാണ്.
(Release ID: 1630282)
Visitor Counter : 275