സാംസ്‌കാരിക മന്ത്രാലയം

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ആരാധനാലയങ്ങൾ ഉള്ള 820 കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ നാളെ തുറക്കും: ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ

Posted On: 07 JUN 2020 6:29PM by PIB Thiruvananthpuram

 

2020 ജൂൺ 8 മുതൽ ആർക്കിയോളജിക്കൽസർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ആരാധനാലയങ്ങൾ ഉള്ള 820 കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ തുറക്കാൻ സാംസ്കാരിക മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു. ഈ സ്മാരകങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കും.

8.6.2020 ന് തുറക്കാൻ ഉദ്ദേശിക്കുന്ന 820 കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടിക അതാത് സംസ്ഥാനങ്ങൾക്കും, ജില്ലകൾക്കും കൈമാറാൻ സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേയോട് അഭ്യർഥിച്ചു.  കോവിഡ്‌ 19 ന്റെ വ്യാപനം തടയാനുള്ള പ്രത്യേക ഉത്തരവുകളോ കണ്ടയിൻമെന്റ്‌ സോണുകളോ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അവയും നടപ്പാക്കണം.

Kindly click the link for the list of living monuments  

****


(Release ID: 1630093) Visitor Counter : 238