സാംസ്‌കാരിക മന്ത്രാലയം

നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ 'ഓണ്‍ലൈന്‍ നൈമിഷ 2020' വേനല്‍ക്കാല  കലാ പരിപാടി  ജൂണ്‍ 8 മുതല്‍



'ഓണ്‍ലൈന്‍ നൈമിഷ 2020'-ല്‍ സംഘടിപ്പിക്കുന്നത് നാല് ശില്‍പ്പശാലകള്‍

Posted On: 07 JUN 2020 1:20PM by PIB Thiruvananthpuram





ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സംഘടിപ്പിക്കുന്ന 'ഓണ്‍ലൈന്‍ നൈമിഷ 2020' വേനല്‍ക്കാല കലാ പരിപാടി  ജൂണ്‍ 8 മുതല്‍ ജൂലൈ മൂന്ന് വരെ നടത്തും. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ മ്യൂസിയങ്ങള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും പതിവുപോലെ പ്രവര്‍ത്തനം തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാലാണ് പുതിയ പരിപാടികള്‍ മോഡേണ്‍ ആര്‍ട്ട് നാഷണല്‍ ഗാലറി ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി പരിപാടികളും പ്രദര്‍ശനങ്ങളും മോഡേണ്‍ ആര്‍ട്ട് നാഷണല്‍ ഗാലറി സംഘടിപ്പിച്ചു.

ജൂണ്‍ ഒന്നിനാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. 600-ലേറെപ്പേര്‍ രജിസ്റ്റര്‍ ചെയ്തു. 'ഓണ്‍ലൈന്‍ നൈമിഷ 2020' കലാ പരിപാടിയിൽ  ചിത്രരചന, ശില്‍പ്പകല, അച്ചടി നിര്‍മ്മാണം, ഇന്ദ്രജാല്‍ - ദി  മാജിക് ഓഫ് ആര്‍ട്ട് (സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സര്‍ഗാത്മക ശില്‍പ്പശാല) എന്നിങ്ങനെ നാല് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും.

നൈമിഷ 2020 വേനല്‍കാല കലാ പരിപാടിയിൽ  നിന്നും തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ മോഡേണ്‍ ആര്‍ട്ട് നാഷണല്‍ ഗാലറിയുടെ സാംസ്‌കാരിക മാധ്യമ വേദിയായ സോ -ഹമില്‍  പ്രദര്‍ശിപ്പിക്കും.

***



(Release ID: 1630052) Visitor Counter : 178