വനിതാ, ശിശു വികസന മന്ത്രാലയം

രാജ്യത്ത്, സ്ത്രീകൾ അമ്മയാകുന്ന പ്രായം, മാതൃ മരണനിരക്ക് (MMR ) കുറയ്ക്കാൻ  വേണ്ട അടിയന്തിര നടപടികൾ,പോഷണ നിലയിലെ വർദ്ധന തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള കർമ്മസമിതിക്ക് രൂപം നൽകി.

Posted On: 06 JUN 2020 11:53AM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹി, ജൂൺ 06, 2020

 

 

രാജ്യത്ത് സ്ത്രീകൾ അമ്മയാകുന്ന പ്രായം, മാതൃമരണനിരക്ക് (MMR ) കുറയ്ക്കാൻ  വേണ്ട അടിയന്തിര നടപടികൾ,പോഷണ നിലയിലെ വർദ്ധന തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നതിനുള്ള കർമ്മസമിതിക്ക് ഭാരതസർക്കാർ രൂപം നൽകി.ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഈ മാസം നാലിന് പുറപ്പെടുവിച്ചു.

.

ഈ വിഷയങ്ങളിൽ  ഒരു കർമ്മസേനയ്ക്ക് രൂപം നൽകണമെന്ന് നടപ്പ് സാമ്പത്തികവർഷത്തെ ബജറ്റ് പ്രസംഗത്തിനിടെ,കേന്ദ്ര ധനമന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ  അഭിപ്രായപ്പെട്ടിരുന്നു.

 

ശ്രീമതി.ജയാ ജെയ്റ്റ്‌ലി നേതൃത്വം നൽകുന്ന കർമ്മസേന,അടുത്തമാസം 31 ഓടുകൂടി റിപ്പോർട്ട് സമർപ്പിക്കും.

 

 

തങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള പുതിയ നിയമനിർമ്മാണങ്ങളോ നിലവിലെ നിയമങ്ങളിലെ ഭേദഗതികളോ കർമ്മസേന ശിപാർശ ചെയ്യും. കൂടാതെ,ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുള്ള സമയപരിധി അടക്കമുള്ള വിശദമായ മാർഗരേഖ യും, കർമ്മസേന തയ്യാറാക്കും(Release ID: 1629929) Visitor Counter : 302