പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഗോള വെര്‍ച്വല്‍ പ്രതിരോധകുത്തിവയ്പ്പ് ഉച്ചകോടി 2020 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 04 JUN 2020 7:30PM by PIB Thiruvananthpuram
വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യ ലോകത്തോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളും പ്രധാനമന്ത്രി; അന്തരാഷ്ട്ര വാക്സിന്‍ കൂട്ടായ്മ ഗാവിക്ക് ഇന്ത്യ ഒന്നര കോടി യു.എസ്. ഡോളര്‍ വാഗ്ദാനം ചെയ്യുന്നു

ഇന്ത്യ ഇന്ന് അന്താരാഷ്ട്ര പ്രതിരോധകുത്തിവയ്പ്പ് കൂട്ടായ്മ ഗാവിക്ക് ഒന്നര കോടി യു.എസ്. ഡോളര്‍ വാഗ്ദാനം ചെയ്തു.
യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആതിഥ്യം വഹിച്ച വെര്‍ച്ച്വല്‍ ആഗോള വാക്സിന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. 50 ലേറെ രാജ്യങ്ങള്‍, വ്യാപാരമേധാവികള്‍, ഐക്യരാഷ്ട്രസഭ ഏജന്‍സികള്‍, പൗരസമൂഹം, ഗവണ്‍മെന്റ് മന്ത്രിമാര്‍, രാഷ്ട്ര തലവന്മാര്‍, രാജ്യനേതാക്കള്‍ എന്നിവര്‍ അതില്‍ പങ്കെടുത്തു.
വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യ ലോകത്തോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കുന്നുവെന്ന് തന്റെ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സംസ്‌ക്കാരം ലോകത്തെ ഒരുവ കുടുംബമായി കാണാനാണ് പഠിപ്പിക്കുന്നതെന്നും മഹാമാരിയുടെ ഈ സമയത്ത് ഈ പഠനത്തിനനുസൃതമായി നിലകൊള്ളാന്‍ പരിശ്രമിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. രാജ്യത്തില്‍ ലഭ്യമായ മരുന്നുകളുടെ സ്റ്റോക്കില്‍ നിന്നും 120 ലേറെ രാജ്യങ്ങള്‍ക്ക് പങ്കുവച്ചുകൊണ്ടാണ് ഇന്ത്യ ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത അയല്‍ക്കാര്‍ എന്ന ഒരു പൊതുതന്ത്രത്തിന് രൂപം നല്‍കികൊണ്ടും ഇന്ത്യയുടെ വിശാലമായ ജനസംഖ്യയെ സംരക്ഷിക്കുന്നതിനൊപ്പം സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കികൊണ്ടുമാണ് ഇത് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ്-19 മഹാമാരി ചില വഴികളില്‍ ആഗോള സഹകരണത്തിലെ പരിമിതികള്‍ തുറന്നുകാട്ടുകയും സമീപകാലചരിത്രത്തില്‍ ആദ്യമായി മാനവകുലം ഒരു പൊതു ശത്രുവിനെ അഭിമുഖീകരിക്കുകയുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇത് ഒരു ആഗോള കൂട്ടായ്മ മാത്രമല്ലെന്നും അത് ആഗോള ഐക്യദാര്‍ഢ്യത്തിന്റെ ചിഹ്നമാണെന്നും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിപ്പിക്കുന്നു എന്നും ഗാവിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് വളരെ വിശാലമായ ജനസംഖ്യയും പരിമിതമായ ആരോഗ്യ സൗകര്യങ്ങളുമാണുള്ളത്. അതിനാല്‍ രോഗപ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കുന്നുണ്ട്.
രാജ്യത്തെ കുട്ടികള്‍ക്കും ഗവര്‍ഭവതികളായ സ്ത്രീകള്‍ക്കും വിശാലമായ ഈ രാജ്യത്തെ വിദൂരമേഖലകളിലുള്ളവര്‍ക്കും ഉള്‍പ്പെടെ സമ്പൂര്‍ണ്ണ പ്രതിരോധകുത്തിവയ്പ്പ് ലക്ഷ്യം വയ്ക്കുന്ന മിഷന്‍ ഇന്ദ്രധനുസ് ആണ് ഗവണ്‍മെന്റ് ആരംഭിച്ച ആദ്യ പരിപാടികളിലൊന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധം വിപുലീകരിക്കാനായി ദേശീയ രോഗപ്രതിരോധ പരിപാടിയില്‍ ഇന്ത്യ ആറു പുതിയ പ്രതിരോധകുത്തിവയ്പ്പുകളെക്കൂടി ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പ് വിതരണ ലൈന്‍ ഡിജിറ്റൈസ് ചെയ്യുകയും ശീതീകരണ ശൃംഖലയുടെ സമഗ്രത നിരീക്ഷിക്കുന്നതിന് ഒരു ഇലക്ട്രോണിക് പ്രതിരോധകുത്തിവയ്പ്പ് ശൃംഖല വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അവസാനഘട്ടം വരെ ശരിയായ അളവില്‍ ശരിയായ സമയത്ത് സുരക്ഷിതവും കരുത്തുള്ളതുമായ പ്രതിരോധകുത്തിവയ്പ്പ് ഇതിലൂടെ ഉറപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കുത്തിവയ്പ് ഉല്‍പ്പാദകരാണ് ഇന്ത്യയെന്നും ലോകത്തെ ഏകദേശം 60% കുട്ടികള്‍ക്ക് രോഗപ്രതിരോധം പ്രദാനം ചെയ്യാനുള്ള ഭാഗ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗാവിയുടെ പ്രവര്‍ത്തനത്തിന്റെ മൂല്യം ഇന്ത്യ തിരിച്ചറിയുന്നതിനാലാണ് അത് ഗാവിയുടെ പിന്‍തുണ നേടാന്‍ അര്‍ഹതയുണ്ടായിക്കുംട ഗാവിക്കു സഹായം നല്‍കുന്നത്. 
ഗാവിക്കുള്ള ഇന്ത്യയുടെ പിന്തുണ വെറും സാമ്പത്തികം മാത്രമല്ല. ഇന്ത്യയിലുള്ള വലിയ ആവശ്യകത എല്ലാവര്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ വില കുറച്ചുകൊണ്ടുവരികയും കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഗാവിക്ക് 40 കോടി ഡോളറിന്റെ ലാഭമുണ്ടാക്കുകയും ചെയ്തു.
വളരെ കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയും രോഗപ്രതിരോധ ശൃംഖല അതിവേഗം വിപുലമാക്കാമെന്നുള്ള ആഭ്യന്തര പരിചയവും ഒപ്പം നമ്മുടെ വളരെ വലിയ ഗവേഷക പ്രതിഭകളുമായി ഇന്ത്യ ലോകവുമായി ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ആഗോള ആരോഗ്യപരിശ്രമങ്ങള്‍ക്ക് സംഭാവന ചെയ്യാനുള്ള ശേഷിമാത്രമല്ല, പങ്കുവയ്ക്കലിന്റെയും പരിപാലനത്തിന്റെയും ഊര്‍ജ്ജത്തോടെ അത് ചെയ്യാനുള്ള സന്നദ്ധതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


(Release ID: 1629520) Visitor Counter : 304