രാജ്യരക്ഷാ മന്ത്രാലയം

 ഐ.‌എൻ.‌എസ്.കേസരി മഡഗാസ്കറിലെ പോർട്ട് ആൻറ്സിറാനനയിൽ

Posted On: 29 MAY 2020 5:35PM by PIB Thiruvananthpuram

ന്യൂഡൽഹി , മെയ് 29, 2020  
 

സാഗർ ദൗത്യത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവികസേനാ കപ്പലായ ഐ.‌എൻ.‌എസ്.കേസരി 2020 മെയ് 27 ന് മഡഗാസ്കറിലെ പോർട്ട് ആൻറ്സിറാനനയിൽ എത്തി.കോവിഡ് മഹാമാരിയെ  നേരിടാൻ  സുഹൃത് രാജ്യങ്ങൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന സഹായത്തിന്റെ ഭാഗമായി കോവിഡ് പ്രതിരോധത്തിനുള്ള  അവശ്യ മരുന്നുകൾ ഐ.‌എൻ.‌എസ്.കേസരി, മഡഗാസ്കറിലെ ജനങ്ങൾക്ക്   എത്തിച്ചു കൊടുത്തു.മഡഗാസ്കർ സർക്കാരിന് ഇന്ത്യൻ സർക്കാർ  മരുന്നുകൾ കൈമാറുന്നതിന്റെ ഔദ്യോഗിക  ചടങ്ങ്  2020 മെയ് 29 നു നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള  ബന്ധമാണ് കോവിഡ് മഹാമാരിയെ സംയുക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സാഗർ ദൗത്യത്തിലേക്കു നയിച്ചത്.

 (Release ID: 1627807) Visitor Counter : 80