ധനകാര്യ മന്ത്രാലയം

സാമ്പത്തിക സ്ഥിരത, വികസന സമിതിയുടെ 22-ാമത് യോഗത്തില്‍ ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ആധ്യക്ഷം വഹിച്ചു

Posted On: 28 MAY 2020 5:42PM by PIB Thiruvananthpuram



ന്യൂഡല്ഹിയില്നടന്ന സാമ്പത്തിക സ്ഥിരത, വികസന ശ്രീമതി നിര്മലാ സീതാരാമന്ആധ്യക്ഷം സമിതിയുടെ 22-ാമത് യോഗത്തില്കേന്ദ്ര ധനമന്ത്രി വഹിച്ചു. ധനമന്ത്രാലയ സഹമന്ത്രി ശ്രീ അനുരാഗ് താക്കൂര്‍, റിസര്വ് ബാങ്ക് ഗവര്ണര്ശക്തികാന്ത ദാസ്, സാമ്പത്തിക മേഖല സ്ഥാപനങ്ങളിലെ മുതിര്ന്ന ഉദ്യോഗസ്ഥര്എന്നിവര്യോഗത്തില്പങ്കെടുത്തു.

 

ആഗോള, ആഭ്യന്തര രംഗത്ത് നിലവിലെ സാമ്പത്തികസ്ഥിതി, സാമ്പത്തിക സ്ഥിരത, നിയന്ത്രണ നയങ്ങള്‍, അനുബന്ധ വിഷയങ്ങള്തുടങ്ങിയവ യോഗം വിലയിരുത്തി. കോവിഡ് 19 മഹാമാരി, ആഗോള സാമ്പത്തിക മേഖലയില്ഗുരുതരമായ ഭീഷണി ഉയര്ത്തുന്നതായി യോഗം നിരീക്ഷിച്ചു. ഇതിന്റെ ആത്യന്തിക പ്രഭാവവും അതില്നിന്നും പുനരുജ്ജീവനത്തിനു വേണ്ടിവരുന്ന സമയദൈര്ഘ്യവും ഇപ്പോള്നിര്ണയിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

 

മഹാമാരിയെ തുടര്ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്പ്രഖ്യാപിച്ച ധന നയം, ഹ്രസ്വകാലത്തേയ്ക്ക് നിക്ഷേപകരില്ശുഭപ്രതീക്ഷ ജനിപ്പിക്കുന്നതാണ്. എങ്കിലും ദീര്ഘകാലാടിസ്ഥാനത്തില്പ്രകടമായേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി ഗവണ്മെന്റും സാമ്പത്തിക നിയന്ത്രകരും നിരന്തരം ജാഗ്രത പുലര്ത്തേണ്ടതുണ്ട്. ധനവിപണിയില്പ്രതിസന്ധി ദീര്ഘനാള്തുടരാതിരിക്കാനുള്ള നടപടികള്ക്കാണ് ഗവണ്മെന്റും സാമ്പത്തിക നിയന്ത്രണ ഏജന്സികളും അവസരത്തില്ശ്രദ്ധ നല്കേണ്ടതെന്നും സമിതി വിലയിരുത്തി.



(Release ID: 1627621) Visitor Counter : 168