തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ലേബര്‍ ബ്യൂറോയുടെ ട്വിറ്റര്‍ ഹാന്‍ഡിലിന് (@LabourDG) തുടക്കമിട്ടു

Posted On: 28 MAY 2020 2:55PM by PIB Thiruvananthpuram


തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുളള ലേബര്‍ ബ്യൂറോ ട്വിറ്റര്‍ ഹാന്‍ഡില്‍ ആരംഭിച്ചു. @LabourDG എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കേന്ദ്ര തൊഴില്‍, ഉദ്യോഗ സഹമന്ത്രി ശ്രീ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ ഉദ്ഘാടനം ചെയ്തു.

വേതനം, വരുമാനം, ഉത്പാദനക്ഷമത, ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രവണത, ജീവിത സാഹചര്യം, വിവിധ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച വിലയിരുത്തല്‍ എന്നിങ്ങനെ തൊഴിലുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുകയും  പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ലേബര്‍ ബ്യൂറോ. തൊഴില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ലേബര്‍ ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍ ഗവണ്‍മെന്റിനെ സഹായിക്കാറുണ്ട്. 

**



(Release ID: 1627429) Visitor Counter : 230