കൃഷി മന്ത്രാലയം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ 1.78 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 13.4 കോടി ഗുണഭോക്താക്കള്‍ക്ക് നല്‍കി.

Posted On: 27 MAY 2020 7:03PM by PIB Thiruvananthpuram

 

 

PM-GKY പദ്ധതി വഴി പയര്‍ വര്‍ഗങ്ങളുടെ വിതരണം

 

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി ഏകദേശം 4.57 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കി. ഇതില്‍ 1.78 ലക്ഷം മെട്രിക് ടണ്‍, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 1340.61 ലക്ഷം ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. 

 

ലോക്ഡൗണ്‍ കാലയളവില്‍ നാഫെഡ് സംഭരിച്ച പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും അളവ്

 

 

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്ന് 7.33 ലക്ഷം മെട്രിക് ടണ്‍ കടല  സംഭരിച്ചു.

 

5.91 ലക്ഷം മെട്രിക് ടണ്‍ കടുക് 5 സംസ്ഥാനങ്ങളില്‍ നിന്നും സംഭരിച്ചു.

 

2.41 ലക്ഷം മെട്രിക് ടണ്‍ തുവര പരിപ്പ് എട്ട് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചു.

 

റാബി വിപണന കാലയളവിലെ ഗോതമ്പ് സംഭരണം

 

റാബി വിപണന കാലയളവില്‍ (2020 - 21), 359.10 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ്, എഫ്.സി.ഐ. സംഭരിച്ചു. അവയില്‍ 347.54 ലക്ഷം മെട്രിക് ടണ്‍ വാങ്ങിയതാണ്.

 

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (PM-KISAN)

 

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ ലോക്ക്ഡൗണ്‍ കാലയളവായ 24.3.2020 മുതല്‍ ഇന്ന് വരെ, 9.67 കോടി കര്‍ഷകര്‍ക്ക്, 19,350.84 കോടി രൂപ വിതരണം ചെയ്തു.



(Release ID: 1627354) Visitor Counter : 260