റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

രാജ്യത്തെ ദേശീയപാതകള്‍ കാലവര്‍ഷത്തിനു മുമ്പ് കുറ്റമറ്റതാക്കാന്‍ ദേശീയപാതാ അതോറിറ്റി

प्रविष्टि तिथि: 27 MAY 2020 5:02PM by PIB Thiruvananthpuram



കാലവര്‍ഷാരംഭത്തിനു മുമ്പ് രാജ്യത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും ചെയ്തു തീര്‍ക്കണമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) തങ്ങളുടെ മേഖലാ ഓഫീസര്‍മാര്‍ക്കും പ്രോജക്റ്റ് ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ജൂണ്‍ 30നു മുമ്പായി ദേശീയപാതകള്‍ പൂര്‍ണമായും കുറ്റമറ്റതും ഗതാഗതയോഗ്യവുമാക്കുക എന്നതാണ് ലക്ഷ്യം.


മുന്‍ഗണനാക്രമം നിശ്ചയിക്കുകയും അതനുസരിച്ചു അറ്റകുറ്റപ്പണികളുടെ സമയക്രമം തയ്യാറാക്കുകയും വേണമെന്ന് എന്‍എച്ച്എഐ നിര്‍ദ്ദേശത്തില്‍ പറയുന്നു. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നു എന്ന് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.


അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ സാമ്പത്തിക അധികാരങ്ങളും മേഖലാ ഓഫീസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ദേശീയപാതകള്‍ മികച്ചതാക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കാനാണ് പ്രോജക്റ്റ് ഡയറക്ടര്‍മാര്‍ക്കു മുഖ്യമായും നിര്‍ദേശം നല്‍കിയിരിക്കുന്നത്.


മുഴുവന്‍ ഫീല്‍ഡ് ഓഫീസര്‍മാരും അറ്റകുറ്റപ്പണികളുടെ പുരോഗതി സ്ഥിരമായി നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ ഇതു സംബന്ധിച്ച് ദേശീയ പാതാ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. എന്‍എച്ച്എഐ ആസ്ഥാനം ഈ പുരോഗതി സൂക്ഷ്മമായി വിലയിരുത്തും.


***


(रिलीज़ आईडी: 1627353) आगंतुक पटल : 318
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Odia , Tamil , Telugu