ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20,000 കോടി രൂപ നിക്ഷേപത്തിലൂടെ മത്സ്യോല്‍പ്പാദനം 220 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു

Posted On: 26 MAY 2020 6:19PM by PIB Thiruvananthpuram

ന്യൂഡൽഹി, മെയ് 26, 2020

2024 - 25
ഓടെ മത്സ്യോല്പ്പാദനം 220 ലക്ഷം മെട്രിക് ടണ്ആയി വര്ദ്ധിപ്പിക്കാന്ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന. നിലവിലെ (2018 - 19) 137.58 ലക്ഷം മെട്രിക് ടണ്ണില്നിന്നും 9% വാര്ഷിക വളര്ച്ച കൈവരിച്ച് ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വര്ധിക്കുമെന്നും മത്സ്യമേഖലയില്പ്രത്യക്ഷമായും പരോക്ഷമായും 55 ലക്ഷത്തോളം തൊഴില്അവസരങ്ങള്സൃഷ്ടിക്കുമെന്നും കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ശ്രീ ഗിരിരാജ് സിങ് പറഞ്ഞു. മത്സ്യബന്ധന യാനങ്ങള്ക്കുള്ള ഇന്ഷുറന്സ് പരിരക്ഷ, ആദ്യമായി നിലവിൽ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

PMMSY
പദ്ധതി 2020 - 21 സാമ്പത്തിക വര്ഷം മുതല്‍ 2024 -25 സാമ്പത്തിക വര്ഷം വരെ അഞ്ച് വര്ഷക്കാലത്തേയ്ക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആകെ 20,050 കോടി രൂപ നിക്ഷേപം കണക്കാക്കിയിട്ടുള്ളതില്‍ 9,407 കോടി രൂപ കേന്ദ്രവും, 4,880 കോടി രൂപ സംസ്ഥാനങ്ങളും, 5,763 കോടി രൂപ ഗുണഭോക്താക്കളും വഹിക്കാനാണ് ധാരണയെന്നും മന്ത്രി, വാര്ത്താ സമ്മേളനത്തില്പറഞ്ഞു.

മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനത്തിനായി, നിക്ഷേപത്തുകയുടെ 42% വിനിയോഗിക്കും. മത്സ്യം പിടിച്ചതിനുശേഷമുണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടം നിലവിലെ 25% ത്തില്നിന്നും 10% ആക്കി കുറയ്ക്കും. ഇതിനായി വിപണന ശൃംഖല ആധുനികവല്ക്കരിക്കും. PMMSY ലെ 'സ്വത് സാഗര്‍' പദ്ധതിയിലൂടെ മത്സ്യബന്ധന യാനങ്ങള്ക്കുള്ള ഇന്ഷുറന്സ് കവറേജ്, ഇലക്ട്രോണിക് വ്യാപാരം, വിഭവ സര്വ്വേ, .ടി. അധിഷ്ഠിത ദേശീയ ഡാറ്റാബോസ് രൂപീകരണം എന്നിവയും ലക്ഷ്യമിടുന്നുണ്ട്.

സാഗര്മിത്ര എന്ന പദ്ധതിയിലൂടെ PMMSY ലക്ഷ്യങ്ങള്നേടാനായി, മത്സ്യകര്ഷക ഉല്പ്പാദക സംഘങ്ങള്‍ (FFPOs) രൂപീകരിക്കും. തീരദേശ മത്സ്യഗ്രാമങ്ങളില്‍ 3477 സാഗര്മിത്ര സംഘങ്ങള്രൂപീകരിച്ച് യുവാക്കളെ മത്സ്യബന്ധന മേഖലയിലേയ്ക്ക് കൂടൂതല്ആകര്ഷിക്കും. സ്വകാര്യ മേഖലയില്കൂടുതല്ഫിഷറീസ് എക്സ്റ്റന്ഷന്സര്വ്വീസ് സെന്ററുകള്ആരംഭിച്ചു പ്രൊഫഷണല്വൈദഗ്ധ്യമുള്ള യുവാക്കള്ക്കായി തൊഴിലവസരങ്ങള്സൃഷ്ടിക്കും.

ദേശീയതലത്തില്അക്വാകള്ച്ചര്ഉല്പ്പാദനം നിലവിലെ ശരാശരിയായ ഹെക്ടറിന് 3 ടണ്എന്നതില്നിന്ന് 5 ടണ്ണിലേയ്ക്ക് ഉയര്ത്താന്‍ PMMSY പദ്ധതി സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള മത്സ്യയിനങ്ങള്‍, ജനിതക ഗുണമേന്മ വര്ധിപ്പിക്കല്‍, മറ്റു മത്സ്യ ആരോഗ്യസംരക്ഷണ നടപടികള്എന്നിവയിലൂടെ ഇത് സാധ്യമാകും.

ആഗോള മത്സ്യോത്സപ്പാദനത്തിന്റെ 7.73% ഉള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം (2018-19) 46,589 കോടി രൂപയാണ്. അന്താരാഷ്ട്രതലത്തില്നിലവില്അക്വാകള്ച്ചറില്ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനവും മത്സ്യകയറ്റുമതിയില്നാലാം സ്ഥാനവുമാണുള്ളത്. കയറ്റുമതിയിലും, അക്വാകള്ച്ചറിലും ഒന്നാമതെത്താനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് ശ്രീ ഗിരിരാജ് സിങ് പറഞ്ഞു.

 

കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് സഹമന്ത്രിമാരായ ശ്രീ സഞ്ജീവ് കുമാര്ബലിയന്‍, ശ്രീ പ്രതാപ ചന്ദ്ര സാരംഗി എന്നിവരും വാര്ത്താ സമ്മേളനത്തില്പങ്കെടുത്തു. PMMSY ബുക്ലെറ്റും ചടങ്ങില്പ്രകാശനം ചെയ്തു. ബുക്ലെറ്റിനായി ക്ലിക്ക് ചെയ്യുക:

 

https://static.pib.gov.in/WriteReadData/userfiles/Book_PMMSY%20Framework%20(26.05.20).pdf

 


(Release ID: 1627092) Visitor Counter : 42