ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ വിജയം വികസ്വര രാജ്യങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്: കോണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍

Posted On: 24 MAY 2020 4:31PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ വിജയത്തില്‍ കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ പട്രീഷ്യ സ്‌കോട്ട്‌ലന്റ് അഭിനന്ദനം അറിയിച്ചു. കോമണ്‍വെല്‍ത്തിലെ വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ വിജയം പ്രതീക്ഷ നല്‍കുന്നതാണെന്ന് അവര്‍ പറഞ്ഞു.

ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. 2020 ജനുവരിയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തവേ കേന്ദ്ര മന്ത്രിമാരുമായും സാങ്കേതിക വദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയ കാര്യം അവര്‍ പരാമര്‍ശിച്ചു. രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെയും  പാവപ്പെട്ടവരെയും സഹായിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധ നല്‍കുന്നതെന്ന് മനസിലാക്കിയതായും ശ്രീമതി. സ്‌കോട്ട്‌ലന്റ് പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തില്‍, കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദിനെ അനുമോദിച്ച കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍, ശ്രീ. രവിശങ്കര്‍ പ്രസാദ് കോമണ്‍വെല്‍ത്ത് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.

***



(Release ID: 1626587) Visitor Counter : 290