ധനകാര്യ മന്ത്രാലയം

2020 ഏപ്രിൽ 1 നുശേഷം 26,242 കോടി  രൂപ സിബിഡിടി മടക്കി നൽകി

Posted On: 22 MAY 2020 3:15PM by PIB Thiruvananthpuram

 

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ (സിബിഡിടി) 2020 ഏപ്രിൽ 1 മുതൽ 2020 മെയ് 21 വരെ 16,84,298 അപേക്ഷകൾ കണക്കാക്കി  26,242കോടി രൂപയുടെ നികുതി റീഫണ്ടുകൾ അനുവദിച്ചു.
15,81,906 അപേക്ഷകർക്ക്‌ 14,632 കോടി രൂപ ആദായനികുതി റീഫണ്ടുകൾ അനുവദിച്ചു.  ഈ കാലയളവിൽ 1,02,392 കോർപ്പറേറ്റ് നികുതി റീഫണ്ടുകളായി 11,610 കോടി രൂപ നൽകി.

റീഫണ്ട് നൽകൽ പ്രക്രിയ കൂടുതൽ വേഗത്തിലാക്കിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്‌ പ്രസ്‌താവിച്ചു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞയാഴ്ച ആത്മനിർഭർ ഭാരത് അഭിയാനിൽ പ്രഖ്യാപനം നടത്തിയിരുന്നു.


***


(Release ID: 1626116) Visitor Counter : 227