പരിസ്ഥിതി, വനം മന്ത്രാലയം

ജൈവവൈവിധ്യ സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍, ലോക രാഷ്ട്രങ്ങളുമായി പങ്ക് വയ്ക്കും: കേന്ദ്ര പരിസ്ഥിതി മന്ത്രി

Posted On: 22 MAY 2020 3:16PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 22, 2020


കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാനം വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍  ലോക ജൈവവൈവിധ്യ ദിനം 2020നോടനുബന്ധിച്ചുള്ള വെർച്യുൽ ആഘോഷപരിപാടിയില്‍ പങ്കെടുത്തു.



ഒരു ജൈവവൈവിധ്യ സമ്പന്ന രാജ്യമായ ഇന്ത്യ, ജൈവവൈവിധ്യ സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നതായും, ഇന്ത്യ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്ന സംരക്ഷണ നടപടികളും മാര്‍ഗങ്ങളും അവരുമായി പങ്ക് വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ വിഭവങ്ങളുടെ ഉപഭോഗം നാം പരിമിതപ്പെടുത്തണമെന്നും സുസ്ഥിരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കണമെന്നും ശ്രീ ജാവദേക്കര്‍ കൂട്ടിച്ചേർത്തു.

UNDP യും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും (NBA) ചേര്‍ന്ന് നടത്തുന്ന ജൈവവൈവിധ്യ സംരക്ഷണം ഇന്റേണ്‍ഷിപ്പ് പദ്ധതി ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ബിരുദാനന്തര ബിരുദമുള്ള 20 വിദ്യാര്‍ത്ഥികള്‍ക്ക്, ഒരു വർഷത്തേക്ക്, സുതാര്യമായ ഒരു ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇന്റേണ്‍ഷിപ്പ് ചെയ്യാനാവുന്നതാണ് ഈ പരിപാടി. പ്രകൃതി വിഭവ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെപ്പറ്റി പഠിക്കാന്‍ താല്‍പ്പര്യമുള്ള ഊര്‍ജസ്വലരായ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ളതാണ് ഇന്റേണ്‍ഷിപ്പ് പദ്ധതി.

NBA യുടെയും വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജൈവവൈവിധ്യ ബോര്‍ഡുകള്‍/സമിതികള്‍ എന്നിവക്ക് പദ്ധതി നടത്തിപ്പിൽ പിന്തുണയും സാങ്കേതിക സഹായവും നൽകാനാണ്  ഇന്റേണ്‍ഷിപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


(Release ID: 1626101) Visitor Counter : 229