തൊഴില്‍, ഉദ്യോഗ മന്ത്രാലയം
EPF ലേക്കുള്ള വിഹിതം പത്തുശതമാനമാക്കി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി
Posted On:
19 MAY 2020 6:32PM by PIB Thiruvananthpuram
EPF ലേക്കുള്ള വിഹിതം പത്തുശതമാനമാക്കി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി
ന്യൂഡൽഹി, മെയ് 19, 2020
EPF ലേക്കുള്ള വിഹിതം 12 ൽ നിന്നും പത്തുശതമാനമാക്കി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം - SO 1513 (E) -ഇന്നലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ആത്മനിർഭർ അഭിയാൻ പാക്കേജിന്റെ ഭാഗമായി ഈ മാസം 13 നാണു, 2020 മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ EPF സംഭാവന 10 ശതമാനമായി കുറയ്ക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചത്. 1952 ലെ EPF & MP നിയമത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തെ എല്ലാത്തരം സ്ഥാപനങ്ങൾക്കും ഈ ഇളവ് ഉപയോഗപ്പെടുത്താവുന്നതാണ്. EPFO വെബ്‌സൈറ്റിന്റെ ഹോം പേജിൽ, COVID-19 എന്ന ടാബിന് താഴെ വിജ്ഞാപനം ലഭ്യമാണ്.
എന്നാൽ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കോ, കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങൾ നിയന്ത്രിക്കുന്നതോ, ഉടമയായിരിക്കുന്നതോ, അവർക്ക് കീഴിലുള്ളതോ ആയ സ്ഥാപനങ്ങൾക്കോ, മേൽപ്പറഞ്ഞ ഇളവ് ഉണ്ടായിരിക്കുന്നതല്ല.
PMGKY ഗുണഭോക്താക്കൾക്കും ഈ കുറഞ്ഞ നിരക്ക് ബാധകമല്ല.
പണലഭ്യതക്കുറവ് മൂലമുള്ള അടിയന്തിര പ്രതിസന്ധിയെ ഒരു പരിധി വരെ മറികടക്കാൻ , രാജ്യത്തെ 6.5 ലക്ഷം സ്ഥാപനങ്ങളിലെ 4.3 കോടി തൊഴിലാളികൾക്കും ഉടമകൾക്കും പിന്തുണ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം.
എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് നിധിയിലേക്കുള്ള വിഹിതം കുറച്ചതോടെ, ജീവനക്കാർക്ക് കയ്യിൽ പണമായി ലഭിക്കുന്ന ശമ്പളത്തിൽ (ടേക്ക് ഹോം പേ) വർധന ഉണ്ടാകും.
(Release ID: 1625168)
Visitor Counter : 310