ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ്ങുകള്‍ പ്രഖ്യാപിച്ചു , ആറ് നഗരങ്ങള്‍ക്ക് 5 സ്റ്റാര്‍ പദവി

Posted On: 19 MAY 2020 1:51PM by PIB Thiruvananthpuram

ന്യഡല്‍ഹി, 19 മെയ് 2020

 

മാലിന്യരഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ് ഫലങ്ങള്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ. ഹര്‍ദീപ് എസ്. പുരി ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 2019 - 2020 വര്‍ഷത്തിലെ പ്രവര്‍ത്തനം വിലയിരുത്തി 6 നഗരങ്ങള്‍ക്ക് - അംബികാപൂര്‍, രാജ്കോട്ട്, സൂററ്റ്, മൈസൂര്‍, ഇന്‍ഡോര്‍, നവി മുംബൈ 5 സ്റ്റാര്‍ പദവി ലഭിച്ചു. 65 നഗരങ്ങള്‍ക്ക് 3 സ്റ്റാറും, 70 നഗരങ്ങള്‍ക്ക് സിംഗിള്‍ സ്റ്റാറും ലഭിച്ചു. മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള പുതുക്കിയ പ്രോട്ടോക്കോള്‍ ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു. നഗരങ്ങള്‍ മാലിന്യ രഹിതമാക്കുന്നതിനു വ്യവസ്ഥാപിത സംവിധാനമൊരുക്കുന്നതിനും നഗരങ്ങളിലെ ശുചിത്വം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി 2018 ജനുവരിയിലാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയം.

സ്റ്റാര്‍ റേറ്റിങ് പ്രോട്ടോക്കോള്‍ ആവിഷ്‌ക്കരിച്ചത്. കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



(Release ID: 1625156) Visitor Counter : 175