റെയില്‍വേ മന്ത്രാലയം

ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഓടിച്ചത് 1074 ശ്രമിക്  സ്പെഷല്‍ ട്രെയിനുകള്‍; 14 ലക്ഷം യാത്രക്കാരെ നാട്ടിലെത്തിച്ചു

Posted On: 16 MAY 2020 2:39PM by PIB Thiruvananthpuram

 

അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്‍ദേശ പ്രകാരം  റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് .

മെയ് 15 വരെയുള്ള അര്‍ദ്ധരാത്രി വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1074 ശ്രമിക്  സ്പെഷല്‍   ട്രെയിനുകള്‍  ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു. 14 ലക്ഷത്തിലേറെ തൊഴിലാളികളെ ഈ ട്രെയിനുകളില്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചു. 


കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പ്രതിദിനം രണ്ട് ലക്ഷം പേരെ ഈ ട്രെയിനുകളില്‍ കൊണ്ടുപോയി. വരും ദിവസങ്ങളില്‍ ഇത് പ്രതിദിനം 3 ലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. 

ആന്ധ്രപ്രദേശ്, ഡല്‍ഹി,  ഗുജറാത്ത് , ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, കര്‍ണ്ണാടക, കേരളം, ഗോവ, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ 1074 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ യാത്ര ആരംഭിച്ചത്. 

ആന്ധ്രപ്രദേശ്,  അസം, ബീഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍,മിസോറം, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഈ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചത്. ഈ പ്രത്യേക ട്രെയിനുകളില്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.

**


(Release ID: 1624459) Visitor Counter : 225